പെരുവണ്ണാമുഴി: പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റും ചക്കിട്ടപാറ പഞ്ചായത്തിന്റെ 4-ാം വാര്‍ഷികാഘോഷവും ഉദ്ഘാടനം ചെയ്തു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡാമും ട്രക്കിങ് സൗകര്യവും ഒത്തുചേര്‍ന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമായതിനാല്‍ തന്നെ പെരുവണ്ണാമൂഴിയില്‍ സീപ്ലെയിന്‍, കാരവന്‍ പാര്‍ക്ക് ഉള്‍പ്പെടെയുള്ള വികസന സാധ്യതകള്‍ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഷാഫി പറമ്പില്‍ എംപി മുഖ്യാതിഥി ആയിരുന്നു. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, കോഴിക്കോട് റൂറല്‍ എസ്പി കെ.ഇ. ബൈജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്ഥിരസ്മിതി അധ്യക്ഷരായ സി.കെ. ശശി, ഇ.എം. ശ്രീജിത്ത്, വി.കെ. ബിന്ദു, മെമ്പര്‍ കെ.എ. ജോസുകുട്ടി, സിഡിഎസ് അധ്യക്ഷ ശോഭ പട്ടാണിക്കുന്നുമ്മല്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.സി. സുരാജന്‍, എ.ജി. ഭാസ്‌കരന്‍, റെജി കോച്ചേരി, വി.വി. കുഞ്ഞിക്കണ്ണന്‍, ബോബി കാപ്പുകാട്ടില്‍, ആവള ഹമീദ്, പി.എം. ജോസഫ്, ബിജു ചെറുവത്തൂര്‍, രാജീവ് തോമസ്, പി.പി. രഘുനാഥ് എന്നിവര്‍ സംസാരിച്ചു.
Peruvannamoozhi Tourism Fest and Chakkittapara Panchayat's annual celebration were inaugurated