മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പോലീസിന്റെ ദ്രോഹ നടപടികള്‍ക്കെതിരെ വിഷു ദിനത്തില്‍ ആര്‍ജെഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ ഉപവസിച്ചു. പുറക്കാമല സമരത്തിന്റെ പേരില്‍ ഒമ്പത് കള്ളക്കേസുകളില്‍ ഉള്‍പ്പെടുത്തിയ പോലീസ് 11 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ലഭിച്ച ജാമ്യം റദ്ദ് ചെയ്യാന്‍ നിരന്തരം കോടതിയെ സമീപിക്കുകയാണ്.

സമരസ്ഥലത്ത് വെച്ച് 15 വയസ്സ്‌കാരനായ എസ്എസ്എല്‍സി വിദ്യാര്‍ത്ഥിയെ അക്രമിച്ചതിനെതിരെ പ്രതികരിച്ചതിലുമുള്ള പകപോക്കലിന്റെ ഭാഗമാണ് പോലീസിന്റെ പുതിയ നടപടികളെന്ന് അദ്ദേഹം പറഞ്ഞു.
പോലീസ് നടപടികള്‍ക്കെതിരെയുള്ള സമരത്തിന്റെ തുടക്കമെന്ന നിലയില്‍ വിഷുദിനത്തില്‍ സ്റ്റേഷന് മുന്നില്‍ രാവിലെ 8 മണി മുതല്‍ വൈകീട്ട് വരെ ഉപവസിച്ചത്.
ആര്‍ജെഡി സംസ്ഥാന ജന. സെക്രട്ടറി എന്‍.കെ വത്സന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി. മോനിഷ അധ്യക്ഷതവഹിച്ചു. നേതാക്കളായ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, നിഷാദ് പൊന്നങ്കണ്ടി, സി.സുജിത്ത്, സുനില്‍ ഓടയില്‍, വി.പി.മോഹനന്‍, മധു മാവുള്ളാട്ടില്‍, ടി. എം. രാജന്‍, വള്ളില്‍ പ്രഭാകരന്‍, പി. ബാലന്‍, വി. പി. ദാനീഷ്, കെ.എം. ബാലന്‍, പി. ബാലകൃഷ്ണന്‍ കിടാവ് തുടങ്ങിയവര്‍ സംസാരിച്ചു.
K. Lohia fasted in front of the police station on Vishu day