പേരാമ്പ്ര: പേരാമ്പ്ര എച്ച്എസ്എസ്സില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ വേദികള്‍ക്ക് നല്‍കിയത് മഹാത്മാഗാന്ധിയുടെ സ്മരണ ഉണര്‍ത്തുന്ന പേരുകള്‍.
ഗാന്ധി പങ്കെടുത്ത സമരസ്ഥലങ്ങളും ഗാന്ധി സന്ദര്‍ശനം നടത്തിയ ഇടങ്ങളും സമാധി സ്ഥലവുമെല്ലാമാണ് വേദികളുടെ പേരുകള്‍.
സബര്‍മതി, ഫീനിക്സ്, ധരാസന, സേവാഗ്രം, ടോള്‍സ്റ്റോയ് ഫാം, വൈക്കം, ഗുരുവായൂര്‍, ബോംബെ, നവഖാലി, രാജ്ഘട്ട്, പയ്യന്നൂര്‍, പാക്കനാര്‍പുരം, വടകര, അഹമ്മദാബാദ്, ചമ്പാരന്‍, പീറ്റര്‍മാരിസ് ബര്‍ഗ്, അമൃത്സര്‍, ബല്‍ഗാം, ഖേദ എന്നിങ്ങനെ 19 വേദികളാണ് ഉള്ളത്.
പേരാമ്പ്ര എച്ച്എസ്എസ് മൈതാനത്തെ പ്രധാനവേദി സബര്‍മതിയും സ്‌കൂളില്‍തന്നെയുള്ള രണ്ടാംവേദി ഫീനിക്‌സും മൂന്നാംവേദി ധരാസനയുമാണ്.
പേരാമ്പ്ര ടൗണ്‍ഹാളിലെ നാലാംവേദിക്ക് സേവാഗ്രാമെന്നും ഇറിഗേഷന്‍ ഓഫീസ് പരിസരത്തെ അഞ്ചാംവേദിക്ക് ടോള്‍സ്റ്റോയിഫാമെന്നും പേര് നല്‍കി.
വൈക്കം, ഗുരുവായൂര്‍, ബോംബെ, നവഖാലി, രാജ്ഘട്ട്. പയ്യന്നൂര്‍, പാക്കനാര്‍പുരം, വടകര, അഹമ്മദാബാദ്, ചമ്പാരന്‍. പീറ്റര്‍മാരിസ് ബര്‍ഗ്, അമൃത്സര്‍, ബല്‍ഗാം, ഖേദ എന്നിങ്ങനെയാണ് മറ്റുവേദികളുടെ പേരുകള്‍. പേരാമ്പ്ര എച്ച്എസ്എസിലും പരിസരത്തുമായാണ് വേദികള്‍ ഉള്ളത്.
നഗരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളായ ജിയുപി ബഡ്സ് സ്‌കൂള്‍, എന്‍ഐഎം എല്‍പി, സെയ്ന്റ് ഫ്രാന്‍സിസ് സ്‌കൂള്‍, പേരാമ്പ്ര സികെജി ഗവ. കോളേജ്, ദാറുന്നുജൂം കോളേജ് എന്നിവിടങ്ങളിലും സ്‌കൂളിനടുത്തുള്ള സ്ഥലങ്ങളിലും വേദികള്‍ ഒരുക്കുന്നുണ്ട്.
Arts Festival 19 venues in Gandhi Memorial