കൊയിലാണ്ടി: സാങ്കേതിക കാരണങ്ങളാല്‍ തീര്‍പ്പാക്കാതെ കിടക്കുന്ന അപേക്ഷകളില്‍ ജനങ്ങളുടെ സൗകര്യത്തിനായി കൊയിലാണ്ടി നഗരസഭ ഫയല്‍ അദാലത്ത് സംഘടിപ്പിച്ചു.

അദാലത്തില്‍ ലഭിച്ച 31 അപേക്ഷകളില്‍ 24 എണ്ണത്തില്‍ തീര്‍പ്പായി. അവശേഷിച്ച അപേക്ഷകളില്‍ നിയമാനുസൃത തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
നഗരസഭാങ്കണത്തില്‍ നടന്ന പരിപാടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി ചെയര്‍മാന്‍ ഇ.കെ.അജിത്, നഗരസഭ സെക്രട്ടറി എസ് ഇന്ദു ശങ്കരി, ക്ലീന്‍ സിറ്റി മാനേജര്‍ ടി.കെ സതീഷ് കുമാര്‍, അസി.എഞ്ചിനീയര്‍ കെ ശിവപ്രസാദ് എന്നിവര്‍സംസാരിച്ചു.
The file was held in the municipal council