പേരാമ്പ്ര: 62ാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം പേരാമ്പ്ര പട്ടണത്തില്‍ വിളംബര ജാഥ നടത്തി. പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് സമീപത്തുനിന്ന് ആരംഭിച്ച് ചെമ്പ്ര റോഡ് ജംഗ്ഷനില്‍ അവസാനിച്ച ജാഥയില്‍പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, ജെ ആര്‍ സി, ലിറ്റില്‍ കൈട്‌സ്, എന്‍എസ്എസ്, എസ് പി സി എന്നീ വിഭാഗങ്ങളിലെ കുട്ടികള്‍ അണിനിരന്നു.

സെന്‍ ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ നടന്ന വിളംബര ജാഥയില്‍ ബ്ലോക്ക് പ്രസിഡണ്ട് എം.പി ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ്, ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ.കെ വിനോദന്‍, ലിസി, പി.ടി അഷറഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം റീന, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശ്രീലജ പുതിയേടത്ത്, മിനി പൊന്‍പറ, ഗ്രാമപഞ്ചായത്ത് മെമ്പറും മീഡിയ കമ്മിറ്റി ചെയര്‍മാനുമായ അര്‍ജുന്‍ കറ്റയാട്ട്, കണ്‍വീനര്‍ സി കെ അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പ്രേമന്‍, പ്രിന്‍സിപ്പല്‍ നിഷിത, എച്ച് എം സുനില്‍കുമാര്‍, പിടിഎ പ്രസിഡണ്ട് ആര്‍.കെ രജീഷ് കുമാര്‍, പ്രസ്‌ക്ലബ്ബ് ഭാരവാഹികളായ ഇ.എം. ബാബു, ദേവരാജ് കന്നാട്ടി, ഇ ബാലകൃഷ്ണന്‍, എന്‍.പി വിധു , കുഞ്ഞബ്ദുളള വാളൂര്‍, ശശി കിഴക്കന്‍ പേരാമ്പ്ര, അധ്യാപകരായ കെ.വി ഷിബു, പി.കെ ബിജു, കെ .എ അഫ്‌സല്‍, മുജീബ് റഹ്മാന്‍ പി, പി.കെ സുനില്‍കുമാര്‍ , അബ്ദുല്‍ ജലീല്‍, അനില്‍കുമാര്‍ ചോറോട് എന്നിവര്‍ പങ്കെടുത്തു.
Kozhikode Revenue District School Kalotsava held a procession