പേരാമ്പ്ര: ഓള്‍ ഇന്ത്യ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്‌സ് ഫെഡറേഷൻ പേരാമ്പ്ര ബ്രാഞ്ച് വാര്‍ഷിക സമ്മേളനം രാമ്പ്രയിൽ സംഘടിപ്പിച്ചു. .

പേരാമ്പ്ര ലൂണാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സമ്മേളനം ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു.
കെ.കെ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ട്രഷര്‍ അബ്ദുല്‍ സമദ് മുഖ്യ പ്രഭാഷണം നടത്തി
പി സുധ സ്വാഗതം പറഞ്ഞ പരിപാടിയില്‍ . എം രാമദാസന്‍, എ.കെ രമേഷ് , രവീന്ദ്രന്‍, അയ്യപ്പന്‍, മാലതി, കെ.പി കരുണാകരന്‍, വി ശങ്കരന്‍, ശിവദാസന്‍, സണ്ണി ജോസഫ്, ബേബി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
ഓള്‍ ഇന്ത്യ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്‌സ് ഫെഡറേഷൻ പേരാമ്പ്ര സെക്രട്ടറി പി സുധ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങിന് പി.വി കോഷോര്‍ കുമാര്‍ നന്ദിയും പറഞ്ഞു.
All India Life Insurance Agents Association Perambra Branch Annual Conference held