---
title: "പെരുവണ്ണാമൂഴിയില്‍ കാട്ടാന കൃഷി നശിപ്പിച്ചു "
english_title: "In Peruvannamoozhi, forest plantations were destroyed agriculture"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168850/in-peruvannamoozhi-forest-plantations-were-destroyed-agriculture"
published_at: "2023-12-13T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65796185129f5_1_elephant.jpg"
keywords: []
---

# പെരുവണ്ണാമൂഴിയില്‍ കാട്ടാന കൃഷി നശിപ്പിച്ചു 

> **Lead Summary:** **ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍പ്പെട്ട പെരുവണ്ണാമൂഴി ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രി കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. മംഗലശ്ശേരി ജെയിംസിന്റെ പറമ്പിലെ തെങ്ങുകളും വാഴകളും നശിപ്പിച്ചു.

## Article Content

**ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍പ്പെട്ട പെരുവണ്ണാമൂഴി ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രി കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. മംഗലശ്ശേരി ജെയിംസിന്റെ പറമ്പിലെ തെങ്ങുകളും വാഴകളും നശിപ്പിച്ചു.

ഈ ഭാഗങ്ങളില്‍ അടിയന്തിരമായി ഹാങ്ങിങ് ഫെന്‍സിങ് നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ച് പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കി കര്‍ഷകരുടെ കൃഷിയിടങ്ങള്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്താന്‍ അധികാരികള്‍ തയ്യാറാകണമെന്ന് കൃഷി നാശമുണ്ടായ സ്ഥലം സന്ദര്‍ശിച്ച വാര്‍ഡ് അംഗം രാജേഷ് തറവട്ടത്ത് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168850/in-peruvannamoozhi-forest-plantations-were-destroyed-agriculture)