---
title: "ചക്കിട്ടപാറയില്‍ കഞ്ചാവ് പിടികൂടി "
english_title: "Cannabis was seized at Chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173430/cannabis-was-seized-at-chakkittapara"
published_at: "2023-12-30T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658fe5c240d16_1_ganja.jpg"
keywords: []
---

# ചക്കിട്ടപാറയില്‍ കഞ്ചാവ് പിടികൂടി 

> **Lead Summary:** **ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറയില്‍ വില്‍പനക്കായി പാക്കറ്റുകളിലാക്കി സൂക്ഷിച്ച കഞ്ചാവുമായി മധ്യവയസ്‌ക്കന്‍ പൊലീസ് പിടിയില്‍.

## Article Content

**ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറയില്‍ വില്‍പനക്കായി പാക്കറ്റുകളിലാക്കി സൂക്ഷിച്ച കഞ്ചാവുമായി മധ്യവയസ്‌ക്കന്‍ പൊലീസ് പിടിയില്‍.

പുതുവത്സരാഘോഷം പ്രമാണിച്ച് വില്‍പനക്കായി സൂക്ഷിച്ച കഞ്ചാവാണ് പിടികൂടിയത്. റൂറല്‍ എസ്പി ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്.

ചക്കിട്ടപ്പാറ സ്വദേശി നിരപ്പയില്‍ വീട്ടില്‍ ഫിലിപ്പ് എന്ന ഫിറോസാണ് പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

എസ്.ഐ. അന്‍വര്‍ഷായും എസ്പി സ്‌ക്വാഡും പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173430/cannabis-was-seized-at-chakkittapara)