പേരാമ്പ്ര : കടുത്ത ചൂട് കൊല്ലപ്പണി പ്രതിസന്ധിയില്‍. ഇരുമ്പിന്റെയും കരിയുടെയും വൈദ്യുത ചാര്‍ജിന്റെയും വിലവര്‍ദ്ധനവ് മൂലം പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന കൊല്ലപ്പണിക്കാര്‍ ഇപ്പോള്‍ കടുത്ത വേനല്‍ ചൂടിനാല്‍ പ്രതിസന്ധിയിലായിരിക്കയാണ്.
കാര്‍ഷിക ആയുധങ്ങളും, വീട്ടിലേക്കാവശ്യമായ ആയുധങ്ങളും നിര്‍മ്മിക്കാന്‍ പ്രയാസപ്പെടുകയാണ് ഗ്രാമീണ മേഖലയിലെ കൊല്ലപ്പണിക്കാര്‍.
പുറത്തെ അതി കഠിനമായ വേനല്‍ ചൂടും പണിയാലയിലെ ഉലയില്‍ ഇരുമ്പ് പഴുപ്പിക്കുമ്പോഴുള്ള ചൂടും താങ്ങാന്‍ പറ്റുന്നില്ലെന്നാണ് കൊല്ലപ്പണിയിലേര്‍പ്പെട്ടിരിക്കുന്നവര്‍ പറയുന്നത്.
മുമ്പെങ്ങും ഇത്തരത്തിലുള്ള ചൂട് അനുഭവപ്പെട്ടിട്ടില്ലാ എന്നും അവര്‍ പറയുന്നു. പലരും റോഡ് ഓരങ്ങളിലും കടകളുടെ ചായ്പ്പിലും മറ്റും ഇരുന്നാണ് ജോലി ചെയ്യുന്നത്.
അസംഘടിത മേഖലയില്‍ തൊഴിലെടുക്കാന്‍ ആളില്ലാതെ അനുദിനം തകര്‍ച്ചയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ഈ കുല തൊഴില്‍ സംരക്ഷിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നും, ജനപ്രതിനിധികളുടെ ഭാഗത്തു നിന്നും വേണ്ടത്ര നടപടികളുണ്ടാവുന്നില്ലായെന്നും ഇവര്‍ പറയുന്നു.
കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ കൊല്ലപ്പണിശാലകള്‍ പൂര്‍ണ്ണമായും അടച്ചിടേണ്ടിവരുമെന്നാണ് 40- വര്‍ഷമായി പന്തിരിക്കരയില്‍ പണിയെടുക്കുന്ന പരമ്പരാഗത കൊല്ലപ്പണിക്കാരനായ എം.പി. പ്രകാശന്‍ പറയുന്നത്.
Extreme heat is in crisis workers at perambra