ചക്കിട്ടപാറയില്‍ വയോധികന്‍ ആത്മഹത്യ ചെയ്ത സംഭവം; വിശദീകരണവുമായി പഞ്ചായത്ത് പ്രസിഡന്റ്

ചക്കിട്ടപാറയില്‍ വയോധികന്‍ ആത്മഹത്യ ചെയ്ത സംഭവം; വിശദീകരണവുമായി പഞ്ചായത്ത് പ്രസിഡന്റ്
Jan 24, 2024 03:18 PM | By SUBITHA ANIL

ചക്കിട്ടപാറ: വികലാംഗ പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്ന് ചക്കിട്ടപാറയില്‍ വയോധികന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി പഞ്ചായത്ത് പ്രസിഡന്റ്  കെ. സുനില്‍. പെന്‍ഷന്‍ കിട്ടാത്തതുകൊണ്ടാണ് ആത്മഹത്യയെന്ന് പറയാനാകില്ലെന്ന് അദേഹം പറഞ്ഞു.

വീടിനുള്ളില്‍ തൂങ്ങിമരിച്ച മുതുകാട് വളയത്ത് ജോസഫ് (പാപ്പച്ചന്‍ -77) മുമ്പും ആത്മഹത്യ ഭീഷണി മുഴക്കിയിട്ടുള്ളയാളാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അതേസമയം, ജോസഫിന്റെ മരണത്തിനുത്തരവാദി സര്‍ക്കാറാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.

ജോസഫിന് അഞ്ചുമാസമായി വികലാംഗ പെന്‍ഷന്‍ ലഭിച്ചിരുന്നില്ല. കഴിഞ്ഞവര്‍ഷം നവംബര്‍ ആദ്യവാരം ചക്കിട്ടപാറ പഞ്ചായത്ത് ഓഫീസിലെത്തി പെന്‍ഷനില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്നു കാണിച്ച് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.

ഇദ്ദേഹവും ഓട്ടിസം ബാധിച്ച മൂത്ത മകള്‍ ജിന്‍സിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവര്‍ക്കും കിട്ടുന്ന പെന്‍ഷന്‍കൊണ്ടാണ് ജീവിതം മുന്നോട്ടുപോയിരുന്നതെന്ന് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നുണ്ട്.

പെന്‍ഷന്‍ മുടങ്ങിയതോടെ പലരില്‍നിന്നും കടം വാങ്ങിയാണ് നിത്യച്ചെലവ് നിര്‍വഹിച്ചതെന്നും കത്തിലുണ്ട്. 15 ദിവസത്തിനുള്ളില്‍ പെന്‍ഷന്‍ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അസുഖബാധിതയായ മകളെ കോഴിക്കോട് ആശ്രയ കേന്ദ്രത്തിലാക്കിയാണ് ജോസഫ് ആത്മഹത്യ ചെയ്തത്.

മുതുകാട് ഇദ്ദേഹം താമസിക്കുന്നത് ദുര്‍ഘടമായ പ്രദേശത്താണ്. അവിടെനിന്ന് ഊന്നുവടിയുടെ സഹായത്തോടെ ഏറെ പ്രയാസപ്പെട്ടാണ് പെന്‍ഷനുവേണ്ടി ചക്കിട്ടപാറ പഞ്ചായത്ത് ഓഫീസില്‍ എത്തിയിരുന്നത്. ആത്മഹത്യ ഭീഷണി ഉയര്‍ത്തിയ നോട്ടീസ് പഞ്ചായത്ത് സെക്രട്ടറിക്കു പുറമെ പെരുവണ്ണാമൂഴി പൊലീസിനും നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസവും മുതുകാട് ടൗണിലെത്തി പെന്‍ഷന്‍ കിട്ടാതെ ജീവിക്കാന്‍ നിര്‍വാഹമില്ലെന്നും ആത്മഹത്യചെയ്യുമെന്നും അറിയിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

An elderly man committed suicide in Chakkittapara; Panchayat President with explanation

Next TV

Related Stories
പേരാമ്പ്രയില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരിച്ചു

May 2, 2024 12:25 PM

പേരാമ്പ്രയില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരിച്ചു

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ 4/ 2024 ഉത്തരവ്...

Read More >>
മെയ് ദിന റാലി സംഘടിപ്പിച്ച് എഐടിയുസി

May 2, 2024 11:08 AM

മെയ് ദിന റാലി സംഘടിപ്പിച്ച് എഐടിയുസി

തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളില്‍ ചിക്കാഗോ തെരുവുകളില്‍ ജീവന്‍ ത്വജിച്ചവരുടെ ഓര്‍മ്മ പുതുക്കുന്ന മെയ് ദിന റാലി...

Read More >>
പേരാമ്പ്രയിലും ഡ്രൈവിംഗ് സ്‌കൂളുകള്‍ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരിക്കും

May 1, 2024 05:07 PM

പേരാമ്പ്രയിലും ഡ്രൈവിംഗ് സ്‌കൂളുകള്‍ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരിക്കും

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് നാളെ പേരാമ്പ്രയിലും ഡ്രൈവിംഗ്...

Read More >>
ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പേരന്റിംഗ് ഇന്‍ ടു ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി

May 1, 2024 02:21 PM

ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പേരന്റിംഗ് ഇന്‍ ടു ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി

ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പേരന്റിംഗ് ഇന്‍ ടു ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി...

Read More >>
അഡ്വ: കെ.കെ വത്സന്‍ അനുസ്മരണം

May 1, 2024 11:56 AM

അഡ്വ: കെ.കെ വത്സന്‍ അനുസ്മരണം

അഡ്വ: കെ.കെ വത്സന്റെ മൂന്നാം ചരമവാര്‍ഷികം...

Read More >>
കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി

Apr 30, 2024 09:25 PM

കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി

കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി. പേരാമ്പ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ എടവരാട് പ്രദേശത്താണ് വാഴകൃഷി പൂര്‍ണമായി...

Read More >>
News Roundup