---
title: "കനാല്‍ ശുചീകരണം പ്രഹസനമാക്കി മാറ്റുന്നതായി ആരോപണം "
english_title: "alleged that canal cleaning is being turned into farce "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/181884/alleged-that-canal-cleaning-is-being-turned-into-farce"
published_at: "2024-02-03T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be0fd9d0447_1_kaddu.JPG"
keywords: []
---

# കനാല്‍ ശുചീകരണം പ്രഹസനമാക്കി മാറ്റുന്നതായി ആരോപണം 

> **Lead Summary:** **നടുവണ്ണൂര്‍ : **അയനിക്കാട് ബ്രാഞ്ച് കനാല്‍ ശുചീകരണം പ്രഹസനമാക്കി മാറ്റുന്നതായി ആരോപണം.

## Article Content

**നടുവണ്ണൂര്‍ : **അയനിക്കാട് ബ്രാഞ്ച് കനാല്‍ ശുചീകരണം പ്രഹസനമാക്കി മാറ്റുന്നതായി ആരോപണം.

കാരയാട് നിന്നും മന്ദം കാവിലേക്ക് കൃഷി ആവശ്യങ്ങള്‍ക്കും വേനല്‍ കാലത്ത് കുടിവെള്ള ശ്രോതസ്സായും ജനങ്ങള്‍ക്ക് പ്രയോജനപ്പെട്ടു കൊണ്ടിരുന്ന അയനിക്കാട് ബ്രാഞ്ച് കനാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശാസ്ത്രീയമായ രീതിയിലുള്ള ശുചീകരണം നടത്താതുകാരണം വെള്ളം തുറന്നു വിട്ടാലും തിയ്യക്കണ്ടിമുക്ക് മന്ദങ്കാവ് ഭാഗത്തേക്ക് വെള്ളം ലഭിക്കാത്ത അവസ്ഥയാണ്.

അടിക്കാടുകള്‍ വെട്ടാതെയും അടിഞ്ഞുകൂടിയ മണ്ണും ചപ്പുചവറുകളും നീക്കാതേയുമുള്ള അശാസ്ത്രീയമായ മിനുക്കുപണികള്‍ക്കെതിരെ പൊതുജനങ്ങള്‍ അയല്‍ സഭകളിലും ഗ്രാമസഭകളിലും ജലസേചന വകുപ്പിലുമെല്ലാം പരാതിപ്പെട്ടെങ്കിലും അത് ചെവിക്കൊള്ളാന്‍ അധികാരികള്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും ആരോപണമുണ്ട്.

മേല്‍ക്കാടുകള്‍ വെട്ടി തീയിട്ടതുകൊണ്ട് മാത്രം കനാല്‍ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിയില്ല. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഈ കനാലിനെ സംരക്ഷിച്ചു നിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൈ കൊള്ളണമെന്നും അല്ലാത്ത പക്ഷം ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും 15-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി ജലസേചന വകുപ്പ് ഉദ്യോഗസ്ഥരേയും പഞ്ചായത്ത് അധികാരികളേയും പ്രമേയത്തിലൂടെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/181884/alleged-that-canal-cleaning-is-being-turned-into-farce)