---
title: "അനുവിന്റെ കൊലപാതകം; പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി പൊലീസ് "
english_title: "Anu's murder; Police took the suspect into custody"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192862/anus-murder-police-took-the-suspect-into-custody"
published_at: "2024-03-19T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f951b1d7a1a_1_anuprethi.JPG"
keywords: []
---

# അനുവിന്റെ കൊലപാതകം; പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി പൊലീസ് 

> **Lead Summary:** **പേരാമ്പ്ര: **വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനുവിനെ കൊലപ്പെടുത്തിയ കൊണ്ടോട്ടി മുജീബി നെ ഇന്ന് പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി. അന്വേഷക സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് കോടതി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

## Article Content

**പേരാമ്പ്ര: **വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനുവിനെ കൊലപ്പെടുത്തിയ കൊണ്ടോട്ടി മുജീബി നെ ഇന്ന് പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി. അന്വേഷക സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് കോടതി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

പേരാമ്പ്ര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പൊലീസ് ഏറ്റുവാങ്ങിയ പ്രതിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിദേയനാക്കി പിന്നീട് പേരാമ്പ്ര പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

വിശദമായ ചോദ്യം ചെയ്യലിനുശേഷം പ്രതിയെ ബൈക്ക് മോഷ്ടിച്ച മട്ടന്നൂരിലും കൃത്യം നടത്തിയ അള്ളിയോറ താഴെ തോട്ടിലും എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ട്.

പേരാമ്പ്ര ഡിവൈഎസ്പി കെ.എം ബിജുവിന്റെയും പൊലീസ് ഇന്‍സ്പക്ടര്‍ എം.എ സന്തോഷിന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്.

പ്രതിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതുണ്ട്. കൊലപ്പെടുത്തി എന്ന് പറഞ്ഞതല്ലാതെ കൂടുതല്‍ വിവരങ്ങള്‍ പ്രതി വെളിപ്പെടുത്തിയിട്ടില്ല. കൃത്യമായ തെളിവ് ലഭിച്ചാല്‍ മാത്രമേ പൊലീസിന് കുറ്റപത്രം നല്‍കാന്‍ കഴിയുകയുള്ളൂ.

തെളിവെടുപ്പിനായി കൃത്യം നടന്ന വാളൂരിലേക്ക് പ്രതിയെ കൊണ്ടുവരുന്നത് പൊലീസിന് ദുര്‍ഘടമായ കാര്യമാണ്. കാരണം വാളൂര്‍ ജനങ്ങള്‍ പ്രതിക്കായി കാത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192862/anus-murder-police-took-the-suspect-into-custody)