---
title: "ഐആര്‍എംയു നടുവണ്ണൂര്‍ മേഖല കണ്‍വെന്‍ഷനും, ഐഡി കാര്‍ഡ് വിതരണവും "
english_title: "IRMU Naduvannoor Region Convention and ID Card Distribution"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/194305/irmu-naduvannoor-region-convention-and-id-card-distribution"
published_at: "2024-03-25T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66015813f327d_1_id.JPG"
keywords: []
---

# ഐആര്‍എംയു നടുവണ്ണൂര്‍ മേഖല കണ്‍വെന്‍ഷനും, ഐഡി കാര്‍ഡ് വിതരണവും 

> **Lead Summary:** **നടുവണ്ണൂര്‍:** ഐആര്‍എംയു നടുവണ്ണൂര്‍ മേഖല കണ്‍വെന്‍ഷനും, ഭാരവാഹി തെരഞ്ഞെടുപ്പും, ഐഡി കാര്‍ഡ് വിതരണവും നടത്തി.

## Article Content

**നടുവണ്ണൂര്‍:** ഐആര്‍എംയു നടുവണ്ണൂര്‍ മേഖല കണ്‍വെന്‍ഷനും, ഭാരവാഹി തെരഞ്ഞെടുപ്പും, ഐഡി കാര്‍ഡ് വിതരണവും നടത്തി.

നടുവണ്ണൂര്‍ പ്രസ് ഫോറം ഹാളില്‍ നടന്ന ചടങ്ങ് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന്‍ വിഷ്‌ണോത്ത് അധ്യക്ഷത വഹിച്ചു.

കുഞ്ഞബ്ദുള്ള വാളൂര്‍, പി.കെ. പ്രിയേഷ് കുമാര്‍, പ്രകാശന്‍ ഇല്ലത്ത്, കെ.ടി.കെ. റഷീദ്, ജിതേഷ് പുലരി, സജീര്‍ വാളൂര്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി ബാലകൃഷ്ണന്‍ വിഷ്‌ണോത്ത് (പ്രസിഡന്റ്), ജിതേഷ് പുലരി (സെക്രട്ടറി), മനോജ് അഴകത്ത് (വൈസ് പ്രസിഡന്റ്), എന്‍.കെ. സാലിം (ജോ. സെക്രട്ടറി), സജീര്‍ വാളൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. തുടര്‍ന്ന് നൊള്‍സ്റ്റാജിക് ഹോട്ടലില്‍ ഇഫ്താര്‍ പാര്‍ട്ടിയും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/194305/irmu-naduvannoor-region-convention-and-id-card-distribution)