എളമരം കരീമിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി

എളമരം കരീമിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി
Mar 26, 2024 02:27 PM | By SUBITHA ANIL

പേരാമ്പ്ര: കോഴിക്കോട് ലോക്സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീമിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് കൊടുവള്ളി മണ്ഡലത്തില്‍ തുടക്കമായി.

മടവൂര്‍ പഞ്ചായത്തിലെ ചെറുവാലത്ത് താഴത്ത് അതിരാവിലെയായിരുന്നു ആദ്യ സ്വീകരണം. രാവിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വര്‍ണക്കുടകളുമായി വരവേറ്റു. പൈമ്പാലിശ്ശേരിയും ചെങ്ങോട്ടുപൊയിലും കടന്ന് പാലങ്ങാട് എത്തിയപ്പോള്‍ വെടിക്കെട്ടുമായി വരവേല്‍പ്പ്.

ചളിക്കോടും മറിവീട്ടില്‍താഴത്തും പൊള്ളുന്ന ചൂടിനെ അവഗണിച്ച് ഉജ്ജ്വല സ്വീകരണം. കൊടുവള്ളി ഗവ. കോളേജില്‍ എത്തുമ്പോള്‍ സ്ഥാനാര്‍ഥിയെ കാത്ത് വിദ്യാര്‍ഥികള്‍. മുദ്രാവാക്യം വിളികളുടെ അകമ്പടിയില്‍ ക്യാമ്പസിലേക്ക്. വിദ്യാര്‍ഥികളെയും അധ്യാപകരെയും ജീവനക്കാരെയും നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ചു.

താമരശേരി ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സിലും ആവേശകരമായ സ്വീകരണം ലഭിച്ചു. ഭക്ഷണശേഷം താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചാനിയലിനെ സന്ദര്‍ശിച്ചു. കൊടുവള്ളി കെഎംഒ അധ്യാപക പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥികളുമായി സംവദിച്ചും വോട്ടഭ്യര്‍ഥിച്ചും മടക്കം.

പരപ്പന്‍പൊയിലില്‍ നഗരം ഇളക്കി മറിച്ച് ഘോഷയാത്ര. കരീറ്റിപറമ്പ്, ഓമശ്ശേരി, ചുണ്ടക്കുന്ന്, വെഴുപ്പൂ, മൂന്നാംതോട്, കല്ലുള്ളതോട് എന്നിവിടങ്ങള്‍ പിന്നിട്ട് അമ്പായത്തോടെത്തുമ്പോള്‍ കൊടുവള്ളിയുടെ ജനമനസ് ഇടതുപക്ഷത്തിനൊപ്പമാണെന്ന് അടിവരയിട്ടു.

എല്‍ഡിഎഫ് നേതാക്കളായ എം മെഹബൂബ്, പിടിഎ റഹീം എംഎല്‍എ, കെ ബാബു, ആര്‍.പി ഭാസ്‌കരന്‍, സലീം മടവൂര്‍, കെ..വി സുരേന്ദ്രന്‍, വായോളി മുഹമ്മദ്, ഒ.പി.ഐ കൊയ, കെ.കെ അബ്ദുള്ള, സി.പി നാസര്‍കോയ തങ്ങള്‍, സാലി കൂടത്തായി. മാത്തോലത്ത് അബ്ദുള്ള, കെ അസ്സയിന്‍, വേളാട്ട് മുഹമ്മദ്, ഒ.പി അബ്ദുറഹ്‌മാന്‍, ഒ.പി റഷീദ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു..

Elamaram Karim's official election campaign has started

Next TV

Related Stories
നൊച്ചാട് ചാത്തോത്ത് താഴെ സംഘര്‍ഷം

Apr 27, 2024 12:00 PM

നൊച്ചാട് ചാത്തോത്ത് താഴെ സംഘര്‍ഷം

നൊച്ചാട് ചാത്തോത്ത് താഴെ മാവട്ടയില്‍ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകർ...

Read More >>
പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

Apr 26, 2024 07:52 PM

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം. രാവിലെ 7മണി മുതൽ ആരംഭിച്ച വോട്ടെടുപ്പിന്...

Read More >>
അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു

Apr 26, 2024 07:33 PM

അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു

കൂത്താളി കല്ലൂരിൽ പോളിംഗിൻ്റെ അവസാന സമയം യന്ത്രം ചതിച്ചതോടെ വോട്ടിംഗ്...

Read More >>
ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

Apr 26, 2024 02:03 PM

ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

കോഴിക്കോട് ജില്ലയിൽ ഓപ്പൺ വോട്ട് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ നിർദേശം...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

Apr 26, 2024 01:22 PM

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

പല ബൂത്തുകളിലും വോട്ടു ചെയ്യാൻ നീണ്ട ക്യൂ. പോളിംഗ് നടക്കുന്നത്...

Read More >>
#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

Apr 26, 2024 09:44 AM

#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

പൊള്ളുന്ന വെയിലിൽ ഇളനീർ ജ്യൂസാണ് രാവിലെ മുതൽ നൽകി...

Read More >>