---
title: "പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ് "
english_title: "17 and a half years of rigorous imprisonment for a native of Perambra in a molestation case"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/195142/17-and-a-half-years-of-rigorous-imprisonment-for-a-native-of-perambra-in-a-molestation-case"
published_at: "2024-03-28T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6605682f993ce_1_mutti.JPG"
keywords: []
---

# പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ് 

> **Lead Summary:** **പേരാമ്പ്ര: **പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിയെ പതിനേഴരവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു.

## Article Content

**പേരാമ്പ്ര: **പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിയെ പതിനേഴരവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു.

പതിനൊന്നുവയസ്സുകാരിയെ വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തുകയും മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് 17.5 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും വിധിച്ചു.

പേരാമ്പ്ര അയ്യപ്പന്‍ചാലില്‍ സുരേഷിനെ (53)യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ ജഡ്ജി എം. സുഹൈബ് ശിക്ഷിച്ചത്. 2022 ഏപ്രില്‍ 29 മുതല്‍ 2023 ഏപ്രില്‍ 29 വരെയുള്ള കാലയളവില്‍ പല ദിവസങ്ങളിലായി പീഡിപ്പിച്ചെന്നാണ് പരാതി.

മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതി സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എന്‍.എം. ഗീത രേഖപ്പെടുത്തി. മേപ്പയ്യൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ. അതുല്യ, ഇന്‍സ്‌പെക്ടര്‍ കെ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ കേസന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചു.

പ്രോസിക്യൂഷനുവേണ്ടി മനോജ് അരൂര്‍ ഹാജരായി. ലെയ്സണ്‍ ഓഫീസര്‍ പി.എം. ഷാനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/195142/17-and-a-half-years-of-rigorous-imprisonment-for-a-native-of-perambra-in-a-molestation-case)