---
title: "സിപിഎം ബോംബ് നിര്‍മ്മാണ ഫാക്ടറിയില്‍, കോണ്‍ഗ്രസ്സ് മത തീവ്രവാദികളുടെ തടവറയിലും; പ്രകാശ് ജാവ്‌ദേവ്ക്കര്‍"
english_title: "In the CPM bomb making factory, in the jail of Congress religious extremists; Prakash Javadekar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/198271/in-the-cpm-bomb-making-factory-in-the-jail-of-congress-religious-extremists-prakash-javadekar"
published_at: "2024-04-11T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6617d4cdf2c2a_1_madhani.jpg"
keywords: []
---

# സിപിഎം ബോംബ് നിര്‍മ്മാണ ഫാക്ടറിയില്‍, കോണ്‍ഗ്രസ്സ് മത തീവ്രവാദികളുടെ തടവറയിലും; പ്രകാശ് ജാവ്‌ദേവ്ക്കര്‍

> **Lead Summary:** **വടകര :** കേരളത്തിലെ ഭരണമുന്നണിക്ക് നേതൃത്യം നല്‍കുന്ന സിപിഎം, ബോംബ് നിര്‍മ്മാണ ഫാക്ടറിയിലാണെന്നും പ്രതിപക്ഷത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സ് മത തീവ്രവാദികളുടെ തടവറയിലാണെന്നും മുന്‍ കേന്ദ്ര മന്തിയും ബിജെപി കേരള പ്രഭാരിയുമായ പ്രകാശ് ജാവ്‌ദേവ്ക്കര്‍ കുറ്റപ്പെടുത്തി.

## Article Content

**വടകര :** കേരളത്തിലെ ഭരണമുന്നണിക്ക് നേതൃത്യം നല്‍കുന്ന സിപിഎം, ബോംബ് നിര്‍മ്മാണ ഫാക്ടറിയിലാണെന്നും പ്രതിപക്ഷത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സ് മത തീവ്രവാദികളുടെ തടവറയിലാണെന്നും മുന്‍ കേന്ദ്ര മന്തിയും ബിജെപി കേരള പ്രഭാരിയുമായ പ്രകാശ് ജാവ്‌ദേവ്ക്കര്‍ കുറ്റപ്പെടുത്തി.

വടകരയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടയില്‍ കൊല്ലപ്പെട്ട വ്യക്തിയുമൊന്നിച്ചുള്ള ഫോട്ടാ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണെന്നും നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള കോണ്‍ഗ്രസ്സ് നിക്കം ജനരോഷം ഭയന്ന് പിന്‍വാങ്ങിയെങ്കിലും അണിയറയില്‍ പ്രവര്‍ത്തനം വ്യാപകമാണെന്നും അദേഹം പറഞ്ഞു.

മുപ്പത് വര്‍ഷക്കാലം കോണ്‍ഗ്രസ്സും, മുപ്പത്തിഅഞ്ച് വര്‍ഷക്കാലം സിപിഎമ്മും ഭരിച്ച ബംഗാളില്‍ ഇരുകൂട്ടരും വട്ടപൂജ്യമാണ് - ത്രിപുരയിലും സമാന സ്ഥിതിയാണ്. കേരളത്തില്‍ എന്‍ഡിഎ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ബംഗാളിലും ത്രിരിപുരയിലും നടന്നത് കേരളത്തിലും ആവര്‍ത്തിക്കും. മോദി സര്‍ക്കാറിന്റെ വികസന മന്ത്രം മലയാളികള്‍ നെഞ്ചേറ്റിയിരിക്കുകയാണ് - കേരളത്തില്‍ അഞ്ചിധലികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നും വരാനിരിക്കുന്ന 15 ദിവസം കേരള രാഷ്ട്രിയത്തിന് നിര്‍ണ്ണായകമായിരിക്കുമെന്നും ജാവദേക്കര്‍ അഭിപ്രായപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ ബി ജെ പി ദേശീയ സമിതി അംഗം കെ.പി ശ്രീശന്‍ , എന്‍ ഹരിദാസ്, എം മോഹനന്‍, ഇ മനീഷ്, സന്തോഷ് കാളിയത്ത് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/198271/in-the-cpm-bomb-making-factory-in-the-jail-of-congress-religious-extremists-prakash-javadekar)