---
title: "എരവട്ടൂര്‍ കുട്ടോത്ത് തേക്കില്‍  മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി"
english_title: "Eravattoor Kuttoth Thekkil  Lord Vishnu consecrated in the temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/199151/eravattoor-kuttoth-thekkil-lord-vishnu-consecrated-in-the-temple"
published_at: "2024-04-16T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661e6af3c2d29_temple.png"
keywords: []
---

# എരവട്ടൂര്‍ കുട്ടോത്ത് തേക്കില്‍  മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി

> **Lead Summary:** **കോഴിക്കോട്: **മുഖ്യ തന്ത്രി ബാണത്തൂര് ഇല്ലത്ത് ബ്രഹ്‌മശ്രീ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രാസാദപ്രതിഷഠ, നാന്ദീ പുണ്യാഹം, നപുംസക ശിലാപ്രതിഷ്ഠ, രത്‌നന്യാസം, പീഠ പ്രതിഷ്ഠ, പാണി, കലശങ്ങളും ബിംബങ്ങളും എഴുന്നെള്ളിയ്ക്കല്‍, പരാ വാഹന ,അവസ്ഥാ വാ ഹന, മന്ത്രാവാഹന , ദാനം എന്നീമംഗളകര്‍മ്മങ്ങള്‍ക്ക് ശേഷം എരവട്ടൂര്‍ കുട്ടോത്ത് തേക്കില്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പഞ്ചലോഹത്തില്‍ ഗോളകംചെയ്ത മഹാവിഷ്ണു ദേവന്റെ പുനഃ പ്രതിഷ്ഠ നടത്തി.

## Article Content

**കോഴിക്കോട്: **മുഖ്യ തന്ത്രി ബാണത്തൂര് ഇല്ലത്ത് ബ്രഹ്‌മശ്രീ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രാസാദപ്രതിഷഠ, നാന്ദീ പുണ്യാഹം, നപുംസക ശിലാപ്രതിഷ്ഠ, രത്‌നന്യാസം, പീഠ പ്രതിഷ്ഠ, പാണി, കലശങ്ങളും ബിംബങ്ങളും എഴുന്നെള്ളിയ്ക്കല്‍, പരാ വാഹന ,അവസ്ഥാ വാ ഹന, മന്ത്രാവാഹന , ദാനം എന്നീമംഗളകര്‍മ്മങ്ങള്‍ക്ക് ശേഷം എരവട്ടൂര്‍ കുട്ടോത്ത് തേക്കില്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പഞ്ചലോഹത്തില്‍ ഗോളകംചെയ്ത മഹാവിഷ്ണു ദേവന്റെ പുനഃ പ്രതിഷ്ഠ നടത്തി.

പാതിരിശ്ശേരി ഇല്ലത്ത് ശ്രീകുമാര്‍ നമ്പൂതിരിപ്പാട്, പുല്ലംങ്കോട് ഇല്ലം വിഷ്ണു നമ്പുതിരിപ്പാട്, ചേലൂര്‍ ഇല്ലത്ത് മോഹനന്‍ നമ്പൂതിരിപ്പാട്, ബാന്നത്തൂര്‍ ഇല്ലത്ത് സുരേഷ് നമ്പൂതിരി, ബാണത്തൂര്‍ ഇല്ലത്ത് സുദേവന്‍ നമ്പൂതിരി എന്നിവര്‍ ഉപകര്‍മ്മികളായി.

'2700 ല്‍പരം വര്‍ഷങ്ങള്‍ക്കപ്പുറം വൈഷ്ണവ സാന്നിധ്യമായ മലബാറിലെ കൂട്ടോത്ത് തേക്കില്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം കാലാന്തരത്തില്‍ ക്ഷേത്രം പൂര്‍ണ്ണമായി നശിപ്പിക്കപ്പെട്ടു വി.പി. രാമചന്ദ്രന്‍ നായര്‍ പ്രസിഡ ണ്ടായ ക്ഷേത്ര കമ്മിറ്റിയും ടി.കെ. ബാലഗോപാലന്‍ ചെയര്‍മാനും കെ. ഗീരിഷ് കുമാര്‍ സിക്രട്ടരിയായുള്ള പുന:പ്രതിഷ്ഠാ കമ്മിറ്റയുമാണ്‌ക്ഷേത്രത്തിന്റെ ശ്രീകോവില്‍, നമസ്‌ക്കാര മണ്ഡപം, കിണര്‍, ചുറ്റ മ്പലത്തിന്റെയും പണി പൂര്‍ത്തീകരിച്ചത്. പുന:പ്രതിഷ്ഠയോടനുബന്ധിച്ച്ഏപ്രില്‍ 18ാം തിയ്യതി ബ്രഹ്‌മകലശാഭിഷേകം, അലങ്കാര പൂജ, ശ്രീ ഭൂദ ബലിയോടു കൂടി പുന:പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തീകരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/199151/eravattoor-kuttoth-thekkil-lord-vishnu-consecrated-in-the-temple)