പേരാമ്പ്ര: കിണറില്‍ വീണ അറുപത്തിരണ്ടുകാരന് രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന. ഇരിങ്ങത്ത് പാക്കനാര്‍പുരത്തെ മീത്തലെ പുത്തലത്ത് ജയരാജനാണ് സ്വന്തം വീട്ടുമുറ്റത്തെ ഉദ്ദേശം നാല്പതടി താഴ്ചയും രണ്ടടിയോളം മാത്രം വെള്ളമുള്ളതുമായ കിണറ്റില്‍ വീണത്.

ഉടന്‍തന്നെ നാട്ടുകാര്‍ പേരാമ്പ്ര അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ സേനയുടെ സത്ത്വര ഇടപെടലിലൂടെ ജയരാജനെ രക്ഷപ്പെടുത്തുകയും ചെയ്തു.
സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി ഗിരീശന്റെയും, അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെയും നേതൃത്ത്വത്തില്‍, ഫയര്‍ & റെസ്‌ക്യൂ ഓഫീസ്സര്‍ എം മനോജ് കിണറ്റിലിറങ്ങി റെസ്‌ക്യൂ നെറ്റില്‍ ജയരാജനെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.
ഫയര്‍&റെസ്‌ക്യൂ ഓഫീസ്സര്‍മാരായ കെ.എന്‍ രതീഷ്, പി.ആര്‍ സത്യനാഥ്, ടി ബബീഷ്, കെ രഗിനേഷ്, സി.കെ സ്മിതേഷ്, കെ അജേഷ് എന്നിവരും രക്ഷാദൗത്യത്തില്‍ പങ്കാളികളായി.
The 62-year-old man who fell into the well was rescued by the Perambra Fire Rescue Service