ചെറുവണ്ണൂര്‍: ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ മേപ്പയ്യൂര്‍ ഫര്‍ക്ക സമ്മേളനം ചെറുവണ്ണൂരില്‍ നടന്നു. സമ്മേളനം ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു.

കോവിഡ് കാലവും മറ്റ് പ്രയാസ കാലഘട്ടങ്ങളിലും എല്ലാം ജനങ്ങളോടൊപ്പം നിന്ന റേഷന്‍ വ്യാപാരികളുടെ പ്രയാസങ്ങള്‍ക്കും റേഷന്‍ മേഖലയിലെ പ്രതിസന്ധിക്കും ശാശ്വത പരിഹാരം കാണണമെന്ന് ഷിജിത്ത് ആവശ്യപ്പെട്ടു. ഫര്‍ക്ക ചെയര്‍മാന്‍ എ.കെ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രശസ്ത കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ രമേഷ് കാവില്‍ മുഖ്യാതിഥിയായി.
വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ച ഫയര്‍ഫോഴ്‌സ് ഓഫീസര്‍ പി.സി പ്രേമനെയും, പാലിയേറ്റീവ് വളണ്ടിയര്‍ ടി.എം ദേവാനന്ദിനെയും പരിപാടിയില്‍ വെച്ച് ആദരിച്ചു.
സംസ്ഥാന സെക്രട്ടറി പി. പവിത്രന്‍, താലൂക്ക് പ്രസിഡന്റ് രവീന്ദ്രന്‍ പുതുക്കോട്, പി.കെ മുകുന്ദന്‍, കെ.കെ പ്രകാശന്‍, ശശി മങ്ങര, മാലേരി മൊയ്തു, കെ.കെ പരീത്, ടി. സുഗതന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി. ജാഫര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.കെ വേണുഗോപാല്‍ നന്ദിയും പറഞ്ഞു.
All Kerala Retail Ration Dealers Association Meppayyur Farka Sammelan