പേരാമ്പ്ര: സഹപാഠിക്കൊപ്പമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തില്‍ നിന്നും കുറ്റ്യാടി ഐഡിയല്‍ കോളേജ് വിദ്യാര്‍ത്ഥിയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി.

മേപ്പയൂര്‍ സ്വദേശി കുളമുള്ളതില്‍ സയന്‍ ബഷീര്‍ (20)ആണ് മര്‍ദ്ദനമേറ്റത്. നാലു മാസം മുന്‍പ് സയന്‍ ബഷീര്‍ സഹപാഠിക്കൊപ്പമുള്ള റീല്‍ വീഡിയോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് വീഡിയോ ഡിലീറ്റ് ചെയ്യണമെന്നു പറഞ്ഞു സയാനെ വിലക്കിയിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയും ആവശ്യം ഉന്നയിച്ചതോടെ വീഡിയോ നീക്കം ചെയ്തിരുന്നതായും സയാന്‍ ട്രൂവിഷന്‍ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം കോളേജില്‍ വച്ച് ജാസിം എന്ന വിദ്യാര്‍ത്ഥി കോളെജ് കാന്റീന്റെ സമീപം സയാനെ തടഞ്ഞു നിര്‍ത്തി തന്റെ മുഖത്ത് അടിച്ച് പരിക്കേല്‍പ്പിച്ചതായും സയാന്‍ വ്യക്തമാക്കി.
മൂക്കിനും പല്ലിനുമുള്‍പ്പെടെ പരിക്കുകളോടെ സയാനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയിക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സയാന്റെ പരാതിയില്‍ പ്രതിക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു.
Dispute over Instagram reel; Kuttyadi Ideal College student beaten up.