പേരാമ്പ്ര:വര്‍ദ്ധിച്ച് വരുന്ന ലഹരിക്കെതിരെ വാല്യക്കോട് പൊതുജന വായനശാല സായാഹ്ന കൂട്ടായ്മ സംഘടിപ്പിച്ചു. ജീവിതമാണ് ലഹരി വായനയാകട്ടെ ലഹരി എന്ന പേരില്‍ നടത്തിയ സായാഹ്ന കൂട്ടായ്മ കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി.വി.ബെന്നി ഉദ്ഘാടനം ചെയ്തു.

ഇന്നത്തെ തലമുറയില്‍ ലഹരി ചായകുടിക്കുന്നത് പോലയും ഭക്ഷണം കഴിക്കുന്നതു പോലയോ എന്ന രീതിയിലേക്ക് നമ്മുടെ സമൂഹം മാറിയിട്ടുണ്ടന്നും, ലഹരി ഉപയോഗിച്ചാല്‍ കുഴപ്പമില്ല എന്ന് ചിന്തിക്കുന്ന് സമൂഹമാണ് ഇന്നുള്ളതെന്നും, ലഹരിഉപയോഗം കൊണ്ടുള്ള വിപത്തുകള്‍ നിത്യോന വര്‍ദ്ദിച്ച് വരികയാണന്നും, അമ്മയെ തലക്കടിച്ച് കൊല്ലുന്ന അച്ചനെ വെട്ടിനുറുക്കുന്ന യുവതലമുറയായ് ലഹരി സമൂഹത്തെ മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വായനശാല പ്രസിഡണ്ട് ടി.ബാലകൃഷ്ണന്‍ അധ്യക്ഷനായി.
കോഴിക്കോട് സിറ്റി ജുവനൈല്‍ വിംഗ് എ.എസ്.ഐ. രഘീഷ് പറക്കോട്ട് മുഖ്യപ്രഭാഷണം നടത്തി. വാല്യക്കോട് അങ്ങാടിയില്‍ നിയമപാലകരുടെ അറിവും അനുഭവങ്ങളും ചേര്‍ത്ത് കൊണ്ടുള്ള ഭാഷണങ്ങള്‍ കൊണ്ടും വര കൊണ്ടും കുരുന്നുകളുടെ ഫ്‌ലാഷ്‌മോബ് ചുവടുകള്‍ കൊണ്ടും ശക്തമായ പ്രതിരോധ സായാഹ്നം തീര്‍ത്തു.
ഓപ്പണ്‍ ക്യാന്‍വാസിലെ ചിത്രരചനയ്ക്ക് ചിത്രകാരന്മാരായ അഭിലാഷ് തിരുവോത്ത്, ലിതേഷ് കരുണാകരന്‍, കെ.സി.രാജീവന്‍, ഋതുപര്‍ണ തുടങ്ങിയവര്‍ നേതൃത്വം നല്കി.സെക്രട്ടറി സി.കെ സുജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി പി.കെ. സന്തോഷ് നന്ദിയും പറഞ്ഞു.തുടര്‍ന്ന് കുട്ടികളുടെ ലഹരി വിരുദ്ധ ഫ്‌ലാഷ് മോബും അവതരിപ്പിച്ചു.
Evening gathering at Valyacode Public Library against drug addiction