പേരാമ്പ്ര: പേരാമ്പ്ര ഫെസ്റ്റ് പഞ്ചായത്ത് ഭരണസമിതി ജനങ്ങളോടു ക്ഷമാപണം നടത്തണമെന്ന ആവശ്യവുമായി യുഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കോടികള്‍ പിരിവെടുത്ത് നടത്തിയ പേരാമ്പ്ര ഫെസ്റ്റ് മാമാങ്കം ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളഞ്ഞതിന് പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ ഭരണ നേതൃത്വം ജനങ്ങളോടു ക്ഷമാപണം നടത്തണമെന്ന് യുഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

കേരള സര്‍ക്കാരിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും ഭരണപരാജയം മറച്ചുവെക്കാന്‍ നടത്തിയ ഫെസ്റ്റ് ജനങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞതായി യൂടിഎഫ് നേതാക്കള്‍ ആരോപിച്ചു. ആയിരങ്ങളെ അണിനിരത്തി സാംസ്‌കാരിക ഘോഷയാത്ര നടത്തി ഫെസ്റ്റിന്റെ ഉദ്ഘാടന പരിപാടി നടക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കുമെന്നായിരുന്നു സംഘാടകരുടെ പ്രഖ്യാപനം. 19 വാര്‍ഡുകളില്‍ നിന്നും കുടുംബശ്രീ അംഗങ്ങളെ അണിനിരത്താനുള്ള സംഘാടക സമിതിയുടെ ശ്രമവും നടന്നില്ലന്നും, ഫെസ്റ്റിന്റെ ജനപങ്കാളിത്തം കുറഞ്ഞത് കൊണ്ടാണ് സ്ഥലത്തുണ്ടായിട്ടുപോലും മന്ത്രി ചടങ്ങിനെത്താതിരുന്നതെന്നും,യുഡിഎഫ് ബഹിഷ്‌കരിച്ച ഫെസ്റ്റിന്റെ ഘോഷയാത്രയില്‍ 250 പേരെ പങ്കെടുപ്പിക്കുവാന്‍ പോലും ഫെസ്റ്റ് സംഘാടകര്‍ക്കു കഴിഞ്ഞില്ലന്നും,
ജനങ്ങളെ ഒന്നിപ്പിക്കുന്നതിന് വേണ്ടി നടത്തേണ്ട ഫെസ്റ്റ് പഞ്ചായത്ത് ഭരണ സമിതിയുടെയും അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും ഫലമാണ് ഫെസ്റ്റിന്റെ പരാജയമെന്നും,.പേരാമ്പ്രയിലെ വ്യാപാരികളില്‍ നിന്നു നിര്‍ബന്ധിത പിരിവിനു ഒത്താശ ചെയ്തു കൊടുത്ത വ്യാപാരി വ്യവസായി നേതാക്കളും ഫെസ്റ്റിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഭരണപരാജയം തുറന്നു കാണിക്കുവാന്‍ ഇതിനെതിരെ പ്രചരണ ജാഥ നടത്തുവാനും യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു.
പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ കെ.പി.റസാക്ക് അധ്യക്ഷത വഹിച്ച യോഗത്തില്‍ രാജന്‍ മരുതേരി ,പി.കെ.രാഗേഷ്, ഇ.ഷാഹി, കെ.സി.രവീന്ദ്രന്‍, പി.എസ്.സുനില്‍കുമാര്‍, പുതുക്കുടി അബ്ദുറഹിമാന്‍, കെ.കെ.ഗംഗാധരന്‍, ചന്ദ്രന്‍ പടിഞാറക്കര ,സി.പി.ഹമീദ്, രമേഷ് മഠത്തില്‍ കെ.സി.മുഹമ്മദ്, ആര്‍.പി അക്ഷയ,് സി.കെ.ആഫിസ് തുടങ്ങിയവര്‍ സംസാരിച്ചു.
Perambra Fest Panchayat Governing Body should apologize to the people; UDF