പേരാമ്പ്ര: വര്‍ഷങ്ങളായി ജനങ്ങളുടെ ആവശ്യമായിരുന്ന കിഴക്കേ കരുവഞ്ചേരി റോഡ് യാഥാര്‍ത്ഥ്യമായി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് എസ് സി ഫണ്ടില്‍ അനുവദിച്ച 10 ലക്ഷം രൂപ മുടക്കിയാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തികരിച്ചത്.

ബ്ലോക്ക് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം നിറവ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ യു.സി ഹനീഫ, പി.എം സത്യന്‍, സി.കെ. അശോകന്‍, സഫ മജീദ്, ടി ശ്രീജ എന്നിവര്‍ സംസാരിച്ചു. കെ.ടി സുധാകരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.കെ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
East Karuvancherry Road inaugurated at perambra