പേരാമ്പ്ര : പേരാമ്പ്ര മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സില്‍ ബ്രൈഡല്‍ ജ്വല്ലറി ഷോ. ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ പേരാമ്പ്ര ഷോറൂമില്‍ അതുല്യമായ വിവാഹാഭരണങ്ങളുടെ ബ്രൈഡല്‍ ജ്വല്ലറി ഷോ ഏപ്രില്‍ 23 ന് ആരംഭിക്കുമെന്ന് അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ആകര്‍ഷകമായ ഈ ഷോ ഏപ്രില്‍ 27 വരെ അഞ്ച് ദിവസം നീണ്ടുനില്‍ക്കും.

ഓരോ വധുവിനും രാജകുമാരിയാകാന്‍ വൈവിധ്യമാര്‍ന്ന ബ്രൈഡല്‍ കളക്ഷന്‍സുമായി മൈന്‍ ഡയമണ്ട് ജ്വല്ലറി കളക്ഷന്‍, ഇറ-അണ്‍കട്ട് ഡയമണ്ട് ജ്വല്ലറി കളക്ഷന്‍, ഡിവൈന്‍-ഇന്ത്യന്‍ ഹെറിറ്റേജ് ജ്വല്ലറി കളക്ഷന്‍, എത്ത്നിക്സ്-ഹാന്റ് ക്രാഫ്റ്റഡ് ജ്വല്ലറി കളക്ഷന്‍, പ്രെഷ്യ-പ്രെഷ്യസ് ജെം ജ്വല്ലറി കളക്ഷന്‍, എന്നിവയുടെ വ്യത്യസ്ത ശ്രേണികളിലായൊരുക്കിയിരിക്കുന്നു.
വൈവിധ്യമാര്‍ന്ന വിവാഹാഭരണങ്ങള്‍ ഉപഭോക്താവിനനുയോജ്യമായ ബഡ്ജറ്റില്‍ പര്‍ചേഴ്സ് ചെയ്യാനുള്ള അവസരവും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്സ് ഒരുക്കിയിട്ടുണ്ട്. സ്വര്‍ണാഭരണ പണിക്കൂലിയിലും ഡയമണ്ട് വാല്യൂവിലും 25% വരെ കിഴിവും ജെം സ്റ്റോണ്‍, അണ്‍കട്ട് ഡയമണ്ട് തുടങ്ങിയവയ്ക്ക് പണിക്കൂലിയില്‍ ഫ്ലാറ്റ് 25% ഡിസ്‌കൗണ്ടും മലബാര്‍ വാഗ്ദാനം ചെയ്യുന്നു. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ വര്‍ധിച്ചു വരുന്ന സ്വര്‍ണവിലയില്‍ നിന്നും രക്ഷനേടാനുള്ള അവസരവും ഒരുക്കിയിരിക്കുന്നു.
അഡ്വാന്‍സ് ബുക്കിങ്ങിലൂടെ വിലയുടെ 3% നല്‍കി ബുക്ക് ചെയ്യുന്നതിലൂടെ ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയോ,ആഭരണം വാങ്ങുന്ന ദിവസത്തെ വിലയോ, ഏതാണോ കുറവ് ആ വിലയ്ക്ക് ആഭരണങ്ങള്‍ സ്വന്തമാക്കാം. ആഭരണങ്ങളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ഇത് ഒരു സുവര്‍ണാവസരമാണ്. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് രാജ്യത്ത് എവിടെയും സ്വര്‍ണ്ണത്തിന് ഒരേ വിലയാണ് ഈടാക്കുന്നത്. 100% പരിശുദ്ധമായ HUID ഹാള്‍മാര്‍ക്കിംഗ് ആഭരണങ്ങളാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സില്‍ വില്‍പ്പന നടത്തുന്നത്.
വിശ്വാസ്യതയും സുതാര്യതയും ഊട്ടിയുറപ്പിക്കുന്നതിനായി ഉപഭോക്താക്കള്‍ക്കായി 11 പ്രോമിസുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ ആഭരണങ്ങളുടെയും കൃത്യമായ പണിക്കൂലിയും സ്റ്റോണ്‍ വെയ്റ്റ്, നെറ്റ് വെയ്റ്റ്, സ്റ്റോണ്‍ ചാര്‍ജ് എന്നിവ രേഖപ്പെടുത്തിയതുമായ സുതാര്യമായ പ്രൈസ് ടാഗ്, ആഭരണങ്ങള്‍ക്ക് ആജീവനാന്ത ഫ്രീ മെയിന്റെനന്‍സ്.
പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍ സ്വര്‍ണ്ണത്തിന് 100% മൂല്യം, സ്വര്‍ണ്ണത്തിന്റെ 100% പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന HUID ഹാള്‍മാര്‍ക്കിംഗ്, 28 ലാബ് ടെസ്റ്റുകളിലുടെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ IGIGIA സര്‍ട്ടിഫൈഡ് ഡയമണ്ടുകള്‍, എല്ലാ ആഭരണങ്ങള്‍ക്കും ബൈബാക്ക് ഗ്യാരണ്ടി, എല്ലാ ആഭരണങ്ങള്‍ക്കും ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷ, അംഗീകൃത സ്രോതസുകളില്‍ നിന്ന് ഉത്തരവാദിത്വത്തോടെ ശേഖരിക്കുന്ന സ്വര്‍ണ്ണം, തൊഴിലാളികള്‍ക്ക് കൃത്യമായ വേതനവും ന്യായമായ ആനുകൂല്യങ്ങളും മികച്ച തൊഴില്‍ അന്തരീക്ഷവും നല്‍കി നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍, ന്യായമായ പണിക്കൂലി എന്നീ 11 പ്രോമിസുകളാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്.
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന് നിലവില്‍ 13 രാജ്യങ്ങളിലായി 400-ല്‍ പരം ഷോറൂമുകളുണ്ട്. കമ്പനിയുടെ ലാഭത്തിന്റെ 5% സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ട്. വാര്‍ത്ത സമ്മേളനത്തില്‍ ഷോറും ഡയറക്ടര്‍ കെ.കെ. റനീഷ്, സെയില്‍സ് മാനേജര്‍ എം.കെ. ഷമീര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ പി.കെ. സജിത്ത്, അസി. സെയില്‍സ് മാനേജര്‍ എ. ജിനേഷ്, സിആര്‍എം ഹൃദ്യ സ്വരൂപ് എന്നിവര്‍ സംബന്ധിച്ചു.
Bridal Jewelry Show at Malabar Gold and Diamonds, Perambra