പേരാമ്പ്ര: ബസുകളുടെ മരണപ്പാച്ചില്‍ അപകടങ്ങള്‍ പതിവാകുന്നു. കൈതക്കലില്‍ ബസ് കാറില്‍ ഇടിച്ച് വീണ്ടും അപകടം. കാറില്‍ സഞ്ചരിച്ച കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്ന് വൈകിട്ട് 6.30 ഓടെയാണ് സംഭവം.

കോഴിക്കോട് നിന്നും നാദാപുരത്തേക്ക് പോകുന്ന ദുല്‍ ദുല്‍ ബസ് മുന്‍പില്‍ ഉണ്ടായിരുന്ന കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലായിരുന്നു അപകടം. അമിത വേഗത്തില്‍ വന്ന ബസ് പതുക്കെ പോവുകയായിരുന്ന കാറിനെ ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. കാറിന്റെ വലതു വശത്തെ 2 ടയറുകളും പൊട്ടിയിട്ടുണ്ട്. നാദാപുരത്തുള്ള കുടുംബം കോഴിക്കോട് പോയി തിരിച്ചു വരുമ്പോഴായിരുന്നു അപകടം.
ബസ് തൊഴിലാളികളെ നാട്ടുകാര്‍ തടഞ്ഞു വെച്ചു. പൊലീസ് എത്തിയതിനു ശേഷമാണ് വിട്ടുകൊടുത്തത്. നാട്ടുകാരുടെ ആവശ്യം കാരണം ഡ്രൈവറെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.
Another accident as bus hits car at perambra