പേരാമ്പ്ര: പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മാണത്തിനായി ധനസഹായം ലഭിച്ചു. ഗുരുവായൂര്‍ ക്ഷേത്രം വടക്കന്‍ മേഖലാ ക്ഷേത്രങ്ങള്‍ക്കുള്ള ഫണ്ട് വിതരണത്തിലാണ് ഊട്ടുപുര നിര്‍മ്മാണത്തിനായുള്ള സഹായം ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്നും പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് ലഭിച്ചത്.

മട്ടന്നൂര്‍ മഹാദേവ ക്ഷേത്രം കൈലാസ് ഓഡിറ്റോറിയത്തില്‍ നടന്ന ഫണ്ട് വിതരണം കെ.കെ. ഷൈലജ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്‍മാന്‍ ഇ.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ ഷജിത് മുഖ്യാഥിതിയായി.
പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തിനുള്ള ധന സഹായം ഗുരുവായൂര്‍ മാനേജിംഗ് ട്രസ്റ്റി അംഗം മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടില്‍ നിന്നും പാലയാട് ശ്രീകൃഷ്ണ ക്ഷേത്രം പ്രസിഡന്റ് രവീന്ദ്രന്‍ കേളോത്ത്, സെക്രട്ടറി കെ.സി സുരേഷ്‌കുമാര്‍, കെ ഷജിത്ത് കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
Palayad Sree Krishna Temple receives financial assistance for construction of Oottupura