---
title: "കാമ്പ്രത്ത് കളരി ഭഗവതി ക്ഷേത്രത്തിലെ കളരി പൂജ ഉത്സവം മെയ് 13 ന് "
english_title: "Kalari Puja festival at Kalari Bhagavathy Temple in Kambrath on May 13th"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/289470/kalari-puja-festival-at-kalari-bhagavathy-temple-in-kambrath-on-may-13th"
published_at: "2025-05-12T01:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6820fb91d72a5_kam.jpg"
keywords: []
---

# കാമ്പ്രത്ത് കളരി ഭഗവതി ക്ഷേത്രത്തിലെ കളരി പൂജ ഉത്സവം മെയ് 13 ന് 

> **Lead Summary:** **മുയിപ്പോത്ത് : **മുയിപ്പോത്ത് കാമ്പ്രത്ത് കളരി ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കളരി പൂജ ഉത്സവം മെയ് 13 ന് ചൊവ്വാഴ്ച്ച നടക്കുമെന്ന് ക്ഷേത്ര ഭരവാഹികള്‍ അറിയിച്ചു. ക്ഷേത്ര ഉത്സവത്തിലെ പ്രധാന ചടങ്ങായ കളരി പൂജയോടെയാണ് ഈ വര്‍ഷത്തെ ഉത്സവത്തിന് കൊടിയിറങ്ങും.

## Article Content

**മുയിപ്പോത്ത് : **മുയിപ്പോത്ത് കാമ്പ്രത്ത് കളരി ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കളരി പൂജ ഉത്സവം മെയ് 13 ന് ചൊവ്വാഴ്ച്ച നടക്കുമെന്ന് ക്ഷേത്ര ഭരവാഹികള്‍ അറിയിച്ചു. ക്ഷേത്ര ഉത്സവത്തിലെ പ്രധാന ചടങ്ങായ കളരി പൂജയോടെയാണ് ഈ വര്‍ഷത്തെ ഉത്സവത്തിന് കൊടിയിറങ്ങും.

വൈകിട്ട് നടക്കുന്ന ഇളനീര്‍ കുല വരവും, അഞ്ച് മണിയോട് കൂടി നടക്കുന്ന ഇളനീര്‍ വെയ്പ്പും പ്രധാന ചടങ്ങാണ്. തുടര്‍ന്ന് വിശേഷാല്‍ പൂജകള്‍, വഴിപാടുകളും നടക്കും. പുലര്‍ച്ചയോടെ അവസാനിക്കുന്ന പുജക്ക് ശേഷം ഈ വര്‍ഷത്തെ ഉത്സവത്തിന് കൊടിയിറങ്ങും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/289470/kalari-puja-festival-at-kalari-bhagavathy-temple-in-kambrath-on-may-13th)