പേരാമ്പ്ര: ചാലിക്കര മില്ലത്ത് എഡ്യുക്കേഷണല്‍ ആന്റ് റിലീഫ് സൊസൈറ്റി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ജവഹര്‍ സ്മൃതി പുരസ്‌കാരം ജീവകാരുണ്യ പ്രവര്‍ത്തകനായ കെ.എം.സുബൈറിന് ലഭിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാ ശങ്കര്‍ പുരസ്‌ക്കാരം സുബൈറിന് സമര്‍പ്പിച്ചു.

ചാലിക്കര അംഹാസ് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ കെ.പി. ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ. മധു കൃഷ്ണന്‍ പൊന്നാട അണിയിക്കുകയും എസ്.കെ. അസ്സൈനാര്‍ ക്യാഷ് അവാര്‍ഡും നല്‍കി.
ചടങ്ങില്‍ സി. ബാലന്‍, വല്‍സന്‍ എടക്കോടന്‍, എന്‍. ഹരിദാസന്‍, കെ. രാധാകൃഷ്ണന്‍, ടി.കെ. ഇബ്രായി, ലത്തീഫ് വെള്ളിലോട്ട്, എം. മുഹമ്മദാലി, ടി. അബ്ദുറഹ്‌മാന്‍, സി. ആലിക്കുട്ടി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. എല്‍എസ്എസ് വിജയിയായ ഹാദിയ ഫാത്തിമക്ക് ചടങ്ങില്‍ വച്ച് ഉപഹാരം നല്‍കി.
Jawahar Smriti Award goes to K.M. Zubair at perambra