യുവകലാകാരി പി.സി. അര്‍ച്ചനിയുടെ കലാപ്രദര്‍ശനം

 യുവകലാകാരി പി.സി. അര്‍ച്ചനിയുടെ കലാപ്രദര്‍ശനം
May 12, 2025 04:36 PM | By SUBITHA ANIL

കോട്ടയം: കോട്ടയത്ത് അമ്മ മലയാളം വാര്‍ഷികാഘോഷത്തിന്റെയും കുടുംബസംഗമത്തിന്റെയും ഭാഗമായി യുവകലാകാരി പി.സി. അര്‍ച്ചനയുടെ കരകൗശലവസ്തുക്കളുടെയും പെയിന്റിങ്ങുകളുടെ പ്രദര്‍ശനം നടന്നു.

അര്‍ച്ചന രൂപംനല്‍കിയ മനോഹരങ്ങളായ നെറ്റിപ്പട്ടം, തിടമ്പ്, കഥകളി, തെയ്യം രൂപങ്ങള്‍ മ്യൂറല്‍ പെയിന്റുങ്ങുകള്‍ തുടങ്ങിയവയായിരുന്നു പ്രദര്‍ശനത്തിലുണ്ടായിരുന്നത്. ആഫ്രിക്കന്‍ ട്രൈബല്‍ ആര്‍ട്ട്, മധുബനി, കലംകാരി തുടങ്ങിയ വ്യത്യസ്ത ശൈലികളിലാണ് അര്‍ച്ചനയുടെ ചിത്രങ്ങള്‍.

കോട്ടയത്ത് നടന്ന ചിത്ര, ശില്‍പ്പ പ്രദര്‍ശനത്തിന്റെയും അര്‍ച്ചനയുടെ വെബ്സൈറ്റ് www.craftfarm.in - ന്റെയും ഉദ്ഘാടനം സംവിധായകന്‍ അഭിലാഷ് പിള്ള നിര്‍വ്വഹിച്ചു. ചിത്രരചനയിലെയും കരകൗശലവസ്തുക്കളുടെ നിര്‍മാണത്തിലെയും സംഭാവനകള്‍ മാനിച്ച് ചടങ്ങില്‍ അര്‍ച്ചനയെ ആദരിച്ചു.

തിരൂര്‍ പച്ചാട്ടിരി ഉദയായില്‍ അമ്മ മലയാളം കുടുംബാംഗങ്ങളായ എ.ആര്‍. കുട്ടിയുടെയും (ശോഭ ഗ്രൂപ്പ്) ഇന്ദിരാ കുട്ടിയുടെയും മകളാണ് അര്‍ച്ചന.



Art exhibition by young artist P.C. Archani

Next TV

Related Stories
രാപകല്‍ സമരയാത്രക്ക് ബുധനാഴ്ച പേരാമ്പ്രയില്‍ സ്വീകരണം

May 12, 2025 09:58 PM

രാപകല്‍ സമരയാത്രക്ക് ബുധനാഴ്ച പേരാമ്പ്രയില്‍ സ്വീകരണം

രാപകല്‍ സമര യാത്രക്ക് പേരാമ്പ്ര ബസ്സ്റ്റാന്റ് പരിസരത്ത് ഒരുക്കുന്ന സ്വീകരണ പരിപാടി...

Read More >>
കുട്ടോത്ത് മാഹാശിവക്ഷേത്രത്തില്‍ സ്വര്‍ണ്ണ പ്രശ്‌നം നടത്തി

May 12, 2025 02:40 PM

കുട്ടോത്ത് മാഹാശിവക്ഷേത്രത്തില്‍ സ്വര്‍ണ്ണ പ്രശ്‌നം നടത്തി

കുട്ടോത്ത് മാഹാശിവക്ഷേത്രത്തില്‍ സ്വര്‍ണ്ണ പ്രശ്‌നം...

Read More >>
 ജവഹര്‍ സ്മൃതി പുരസ്‌കാരം കെ.എം. സുബൈറിന്

May 12, 2025 12:30 PM

ജവഹര്‍ സ്മൃതി പുരസ്‌കാരം കെ.എം. സുബൈറിന്

ജവഹര്‍ സ്മൃതി പുരസ്‌കാരം ജീവകാരുണ്യ പ്രവര്‍ത്തകനായ കെ.എം.സുബൈറിന്...

Read More >>
നിപ ബാധ കണ്ടെത്താനുള്ള മുന്നൊരുക്കങ്ങളുമായി കേരള സര്‍ക്കാര്‍

May 12, 2025 11:35 AM

നിപ ബാധ കണ്ടെത്താനുള്ള മുന്നൊരുക്കങ്ങളുമായി കേരള സര്‍ക്കാര്‍

വൈറസിന്റെ സ്വാഭാവിക ജലസംഭരണികളെന്ന് വിശ്വസിക്കപ്പെടുന്ന പഴംതീനി...

Read More >>
Top Stories










Entertainment News