പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ താമസിക്കുന്ന പരപ്പൂര് മീത്തല്‍ നൗഷാദിന്റെ മകന്‍ മുഹമ്മദ് ലാസിം എന്ന 9 വയസുകാരന്റെ ജീവന്‍ നില നിര്‍ത്താന്‍ സഹായവുമായി ചികിത്സ സഹായത്തിലേക്ക് ധനശേഖരണത്തിനായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് പേരാമ്പ്ര യൂണിറ്റ് കമ്മിറ്റി രംഗത്ത്.

തലച്ചോറിന് ബാധിച്ച ഗുരുതര രോഗമായ Clival Chondroma എന്ന രോഗം മുഹമ്മദ് ലാസിമിന്റെ ജിവന് ഭീഷണിയായിരിക്കുകയാണ്. 50 ലക്ഷം രൂപയോളം ചിലവ് വരുന്ന സങ്കീര്‍ണ ശാസ്ത്രക്രിയ ആവശ്യമായി വന്നിരിക്കുന്നു.
സാമ്പത്തികമായി വളരെ പ്രയാസമനുഭവിക്കുന്ന ഈ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത്രയും വലിയ സംഖ്യ നല്‍കി ചികിത്സനടത്താന്‍ കഴിയില്ല. അതിനാല്‍ പേരാമ്പ്ര ടൗണില്‍ സ്‌ക്വാഡ് പ്രവര്‍ത്തനത്തിലൂടെ ധന സമാഹരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
ഗ്രാന്‍ഡ് ഹൗസ് സെന്റി നാരിയോ ഡയറക്ടര്‍ പ്രകാശനില്‍ നിന്നും ഫണ്ട് ഏറ്റുവാങ്ങിക്കൊണ്ട് വ്യാപാരം വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ല സെക്രട്ടറി സുരേഷ് ബാബു ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു.
Muhammad Lasim's treatment; Perambra Merchants Association Youth Wing in action