പേരാമ്പ്ര : യുവ കര്‍ഷകനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഈസ്റ്റ് പേരാമ്പ്ര വളയം കണ്ടത്തെ യുവ കര്‍ഷകനും ചെങ്കല്‍ പണിക്കാരനുമായ പുത്തന്‍ പുരയില്‍ ഷൈജു (40) വിനെയാണ് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാലത്ത് കപ്പ കൃഷിക്കായി വയലിലേക്ക് പോയ ഷൈജുവിനെ ഉച്ച സമയമായിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വയലിനോട് ചേര്‍ന്ന ചെറിയ കാനയില്‍ മരിച്ചു കിടക്കുന്നതായ് കണ്ടത്. മുന്‍പ് അപസ്മാര രോഗമുള്ളയാളാണ് ഷൈജു. അപസ്മാരത്തെ തുടര്‍ന്ന് വെളത്തില്‍ വീണതാണ് മരണകാരണമെന്നാണ് നാട്ടുകാരുടെ അനുമാനം.
മൃതദ്ദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാളെ 2 മണിക്ക് വിട്ടുവളപ്പില്‍ സംസ്‌കരിക്കും. പിതാവ് പരേതനായ പുത്തന്‍പുരയില്‍ ബാലന്‍. മാതാവ് ശാരദ. സഹോദരങ്ങള്‍ ഷൈജ, ബബീഷ്.
Young farmer found dead in the field at perambra