പേരാമ്പ്ര: നൊച്ചാട് ജനകീയ ഫെസ്റ്റിന്റെ ഭാഗമായി പുറ്റാട് എല്‍ബാ ഗ്രൗണ്ടില്‍ വോളി ഫെസ്റ്റ് സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. കായിക കമ്മറ്റി ചെയര്‍മാന്‍ സി. റഷീദ് അധ്യക്ഷത വഹിച്ചു.

ജനറല്‍ കണ്‍വീനര്‍ വി.എം മനോജ് ഗ്രാമ പഞ്ചായത്തംഗങ്ങളായ ശോഭന വൈശാഖ്, ടി.വി ഷിനി , കെ മധു കൃഷ്ണന്‍, സുമേഷ് തിരുവോത്ത്, അബ്ദുള്‍ ശങ്കര്‍, എം.കെ ദിനേശന്‍, ആര്‍ ഷഫീര്‍ മുഹമ്മദ്, സജീവന്‍ കൊയിലോത്ത്, വത്സന്‍ എടക്കോടന്‍, കെ.പി ആലിക്കുട്ടി, രഘുനാഥ് പുറ്റാട് , ആര്‍ മജീദ്, എം നൈജു, എം.കെ കുമാരന്‍ എന്നിവര്‍ സംസാരിച്ചു.
കായിക കമ്മറ്റി കണ്‍വീനര്‍ കെ.എം ഷിജു സ്വാഗതവും വി.കെ. രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Nochad Fest; Volleyball fest organized at Putad Elba Ground