---
title: "കാറ്റും മഴയും; കക്കറമുക്ക് ഭാഗത്ത് പതിനായിരത്തിലധികം നേന്ത്രവാഴകള്‍ നശിച്ചു"
english_title: "Wind and rain; More than 10,000 banana trees destroyed in Kakkaramukku area"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293691/wind-and-rain-more-than-10000-banana-trees-destroyed-in-kakkaramukku-area"
published_at: "2025-06-02T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d35908fb1b_vazha.jpg"
keywords: []
---

# കാറ്റും മഴയും; കക്കറമുക്ക് ഭാഗത്ത് പതിനായിരത്തിലധികം നേന്ത്രവാഴകള്‍ നശിച്ചു

> **Lead Summary:** **പേരാമ്പ്ര :** കാലം തെറ്റി വന്ന കനത്ത മഴയിലും കാറ്റിലും വെള്ളപ്പൊക്കത്തിലും ചെറുവണ്ണൂര്‍ കൃഷിഭവന്‍ പരിധിയിലെ കക്കറമുക്ക്, വെണ്ണാറോഡ്, പെരിഞ്ചേരിക്കടവ് ഭാഗങ്ങളിലായി പതിനായിരത്തിലധികം നേന്ദ്രവാഴകളാണ് നശിച്ചത്. പകുതി മൂപ്പെത്താറായ വാഴകളാണ് നശിച്ചുപോയത്. ഇതുമൂലം കനത്ത സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ നേരിടുന്നത്. ലോണെടുത്തും കടം വാങ്ങിയുമാണ് കൃഷി നടത്തിയത്. അതാണ് ഇപ്പോള്‍ കാറ്റിലും മഴയിലും നശിച്ചുകൊണ്ടിരിക്കുന്നത്. അടിയന്തിര നഷ്ടപരിഹാരമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

## Article Content

**പേരാമ്പ്ര :** കാലം തെറ്റി വന്ന കനത്ത മഴയിലും കാറ്റിലും വെള്ളപ്പൊക്കത്തിലും ചെറുവണ്ണൂര്‍ കൃഷിഭവന്‍ പരിധിയിലെ കക്കറമുക്ക്, വെണ്ണാറോഡ്, പെരിഞ്ചേരിക്കടവ് ഭാഗങ്ങളിലായി പതിനായിരത്തിലധികം നേന്ദ്രവാഴകളാണ് നശിച്ചത്. പകുതി മൂപ്പെത്താറായ വാഴകളാണ് നശിച്ചുപോയത്. ഇതുമൂലം കനത്ത സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ നേരിടുന്നത്. ലോണെടുത്തും കടം വാങ്ങിയുമാണ് കൃഷി നടത്തിയത്. അതാണ് ഇപ്പോള്‍ കാറ്റിലും മഴയിലും നശിച്ചുകൊണ്ടിരിക്കുന്നത്. അടിയന്തിര നഷ്ടപരിഹാരമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

കെ.കെ രജിഷ്, മലയില്‍ മൊയ്തു, കാക്കാകൈക്കുനി സത്യന്‍, കാക്കാകൈക്കുനി സുരേഷ്, കാക്കാകൈക്കുനി പ്രകാശന്‍, കുറുമ്പമണ്ണില്‍ അമ്മദ്, ആലയുള്ളതില്‍ അമ്മദ്, ആലയുളളതില്‍ അഷറഫ്, ആശാരിക്കണ്ടി സന്തോഷ്, കോരച്ചാലില്‍ രാജന്‍, ആശാരിക്കണ്ടി രാജീവന്‍, ചെറിയാണ്ടി മീത്തല്‍ കുഞ്ഞിക്കണ്ണന്‍, നിരയില്‍ പ്രശാന്ത്, പാലംതലക്കല്‍ മൊയ്തു, കുന്നോത്ത് കുഞ്ഞമ്മദ്, കുരുവമ്പത്ത് ബാലന്‍, കരിമ്പാലക്കണ്ടി ഇബ്രായി, ചെറിയാണ്ടി മീത്തല്‍ ചന്ദ്രന്‍, മാലേരി ജമീല, മാലേരി കുഞ്ഞമ്മദ്, മാലേരി അബൂബക്കര്‍, ചെറിയാണ്ടി മീത്തല്‍ കുഞ്ഞരിയന്‍, ചാലില്‍ മീത്തല്‍ രാഘവന്‍, കാളിയത്ത് സലാം, കിണറുള്ളതില്‍ മൊയ്തു, ചെറിയാണ്ടി ആമിന എന്നിവരുടെ വാഴകൃഷിയാണ് നശിച്ചിരിക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി കര്‍ഷകര്‍ക്ക് പ്രകൃതി ക്ഷോഭ ദുരിതാശ്വാസ ഫണ്ട് ലഭിക്കാത്തതെന്നും വര്‍ഷങ്ങളായി ഒരു നയാ പൈസ പോലും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ല എന്നും കര്‍ഷകര്‍ക്ക് അടിയന്തിര നഷ്ടപരിഹാരം നല്‍കണമെന്നും ബിജെപി ജില്ലാ സെക്രട്ടറി കെ.കെ രജീഷ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293691/wind-and-rain-more-than-10000-banana-trees-destroyed-in-kakkaramukku-area)