വെള്ളിയൂര്‍: ഇന്നലെ വെള്ളിയൂര്‍ ചെമ്പോളിതാഴെ ട്രാന്‍സ്‌ഫോമര്‍ കത്തിയതിനെ തുടര്‍ന്ന് വെള്ളിയൂരിലെ വിവിധ സ്ഥാപനങ്ങളിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
ടിഎം ലൈറ്റ് ഇലക്ട്രിക്കല്‍സിലെ ഇന്‍വെര്‍ട്ടറും ലൈറ്റും, മയൂര ഫ്‌ലോര്‍ മില്ലിലെ മോട്ടോറും ലീഫ്, സ്റ്റുഡിയോയിലെ മോണിറ്റര്‍ ലൈറ്റ്എന്നിവയും ഡിടിഡിസി എക്‌സ്പ്രസ് പോയിന്റിലെയും, സ്റ്റാര്‍ വിഷന്‍ കേബിളിലെ ഇന്‍വെര്‍ട്ടറും മറ്റു ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി സ്ഥാപന ഉടമകള്‍പറഞ്ഞു. കൂടാതെ രാഗേഷ് മങ്ങലയുടെ വീട്ടിലെ ഇന്‍വെര്‍ട്ടറിനും തകരാര്‍ സംഭവിച്ചു.

Transformer burns down; extensive damage at velliyoure