---
title: " അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു"
english_title: "International Day Against Drug Abuse and Illicit Trafficking was observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298645/international-day-against-drug-abuse-and-illicit-trafficking-was-observed"
published_at: "2025-06-26T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685d1bbb91166_Kavil.JPG"
keywords: []
---

#  അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു

> **Lead Summary:** **കാവുന്തറ:** കാവുന്തറ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും നാടിനായ് നാളെക്കായ് ഒന്നിക്കാം ലഹരിമുക്ത കോഴിക്കോട് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ഒരു അന്താരാഷ്ട്ര ദിനാചരണമാണ് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം.

## Article Content

**കാവുന്തറ:** കാവുന്തറ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും നാടിനായ് നാളെക്കായ് ഒന്നിക്കാം ലഹരിമുക്ത കോഴിക്കോട് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ഒരു അന്താരാഷ്ട്ര ദിനാചരണമാണ് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം.

1989 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 26 ന് ഇത് ആചരിക്കുന്നു. മയക്കുമരുന്ന് ദുരുപയോഗം, അനധികൃത മരുന്ന് വ്യാപാരം എന്നിവയ്‌ക്കെതിരെ അവബോധമുണ്ടാക്കുന്നതിനാണ് ഈ ദിനാചരണം ലക്ഷ്യമിടുന്നത്.

കോഴിക്കോട് പദ്ധതിയുടെ ഭാഗമായി നടന്ന ജനകീയ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയില്‍ ടൂ മില്യണ്‍ പ്ലഡ്ജ് എന്ന പ്രതിജ്ഞ പരിപാടിയില്‍ പി.എം രാജന്‍ ചൊല്ലിക്കൊടുത്തു. ബാങ്ക് സെക്രട്ടറി ശീര്‍ഷ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298645/international-day-against-drug-abuse-and-illicit-trafficking-was-observed)