ചെറുവണ്ണൂര്‍: സ്വാതന്ത്ര സമര സേനാനിയും ദീര്‍ഘ കാലം ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും, പ്രമുഖ സോഷ്യലിസ്റ്റുമായ പി കൃഷ്ണന്‍ നായര്‍ ഓര്‍മദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.
കാലത്ത് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന സ്മൃതി വൃക്ഷം നടല്‍ തുടങ്ങിയ പരിപാടികള്‍ നടന്നു. അനുസ്മരണ സമ്മേളനം ആര്‍ജെഡി സംസ്ഥാന സമിതി അംഗം എന്‍.കെ വത്സന്‍ ഉദ്ഘാടനം ചെയ്തു. പി.എസ് രഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍ജെഡി നിയോജക മണ്ഡലം പ്രസിഡന്റ് പി മോനിഷ അനുസ്മരണ പ്രഭാഷണം നടത്തി.

സി സുജിത്, സി സുരേന്ദ്രന്‍, സി.പി ഷൈജിത്ത്, കെ.ടി നരേഷ്, എന്‍.കെ മോഹനന്‍, എം.പി നാരായണന്‍, കെ.വി രാജന്‍, ടി.കെ ബവീഷ്, കെ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി രാജേന്ദ്രന്‍, പി.കെ ശശിധരന്‍, കെ.വി രാജന്‍, എം.പി സജീഷ്, വി.കെ അരുണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
P Krishnan Nair Memorial Conference at cheruvannur