പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് മൂന്നാം വാര്‍ഡ് കല്ലൂക്കര റോഡ് പ്രദേശവാസികള്‍ക്ക് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി കല്ലോട് മൂന്നാം വാര്‍ഡ് കമ്മറ്റി റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു.
കാല്‍നടയാത്രക്കുപോലും പറ്റാത്തരീതിയില്‍ തകര്‍ന്ന റോഡില്‍ അടിയന്തിരമായി യാത്രാ സൗകര്യം ചെയ്തു തരണമെന്ന് വാര്‍ഡ് മെമ്പറെ അറിയിച്ചെന്നും മെമ്പര്‍ തിരിഞ്ഞു നോക്കിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

കല്ലക്കര നിവാസികളുടെ യാത്രാ പ്രശ്‌നം വാര്‍ഡ് അംഗം ഉടന്‍ തന്നെ ഇടപെട്ട് പരിഹരിക്കണമെന്ന് ബിജെപി വാര്‍ഡ് കമ്മറ്റി ആവശ്യപ്പെട്ടു. കെ.എന്‍ വിനു, കെ.എം അനൂപ്, കെ.കെ സത്യന്‍, കെ.എം സുരേഷ്, കെ.എന്‍ സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Kallookkara road should be made passable; BJP protests by planting bananas