നൊച്ചാട് : നൊച്ചാട് ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ജനകീയ ഫെസ്റ്റിന് തുടക്കമായി. ഏപ്രില്‍ 20 മുതല്‍ 26 വരെ വിവിധ പരിപാടികളോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

ഫെസ്റ്റിന്റെ ഭാഗമായി ലഹരി കലയോട് എന്ന വിഷയം പ്രമേയമാക്കി ചിത്രകാരന്‍മാരുടെ കൂട്ടായ്മ വെള്ളിയൂര്‍ സുഭിക്ഷക്ക് സമീപം സംഘടിപ്പിച്ചു. ചിത്രകാരന്‍ അഭിലാഷ് തിരുവോത്ത് ഉദ്ഘാനം ചെയ്തു. ഗ്രാമ പഞ്ചായ അംഗം ലിമ പാലയാട്ട് അധ്യക്ഷത വഹിച്ചു. നടന്‍ മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥിയായി.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശോഭന വൈശാഖ്, ഷിജി കൊട്ടാറക്കല്‍, കെ. മധു കൃഷ്ണന്‍, സുമേഷ് തിരുവോത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാ ശങ്കര്‍, ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ വി.എം മനോജ്, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ എടവന സുരേന്ദ്രന്‍, വി.എം അഷറഫ്, കെ.കെ. ഹനീഫ, പി.എം. പ്രകാശന്‍, എസ്.കെ. അസ്സയിനാര്‍, എന്‍. ഹരിദാസ്, കെ.പി. ആലിക്കുട്ടി, പി.പി. മുഹമ്മദലി, മനോജ് പാലയാട്ട്, കെ.ടി. ബാലകൃഷ്ണന്‍, ആഷിക് കുന്നത്ത്, സുനില്‍കുമാര്‍ ചായം എന്നിവര്‍ സംസാരിച്ചു.
പരിപാടിയില്‍ പങ്കെടുത്ത ചിത്രകലാ അധ്യാപകര്‍ക്ക് സ്‌നേഹോപഹാരം നല്‍കി. ക്യാന്‍വാസില്‍ വരച്ച ചിത്രങ്ങള്‍ ഫെസ്റ്റ് നടക്കുന്ന സ്ഥലത്തും പിന്നീട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും പ്രദര്‍ശിപ്പിക്കും.
സി.കെ. കുമാരന്‍, ആര്‍.ബി. ബഷീര്‍ ചിത്രകൂടം, ശ്രീധര്‍ ആര്‍ട്‌സ്, കെ. ബവീഷ്, കെ.സി. രാജീവന്‍ തുടങ്ങി 30 ഓളം ചിത്രകാരന്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു.
Nochad Fest; Kicked off with a gathering of painters