കോഴിക്കോട് : മീഡിയാ സ്റ്റെഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഏകദിന മൊബൈല്‍ ഫോണ്‍ ഫിലിം മേക്കിംഗ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. തമിഴ്‌നാട്ടിലെ പ്രശസ്ത സിനിമാ- ഡോക്യുമെന്ററി സംവിധായകന്‍ ആര്‍. അമുദന്‍ വര്‍ക്ക്‌ഷോപ്പിന് നേതൃത്വം നല്‍കി.

പ്രശസ്ത ചിത്രകാരന്‍ ജോണ്‍സ് മാത്യു ഉദ്ഘാടനം ചെയ്തു. സ്‌കറിയാ മാത്യു അധ്യക്ഷത വഹിച്ചു.
സ്‌ക്രിപ്റ്റ്, ഷൂട്ടിംഗ്, എഡിറ്റിംഗ് സൗണ്ട് ട്രാക്ക് തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക ക്ലാസുകള്‍ നടന്നു. വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തവര്‍ രചനയും ഷൂട്ടും എഡിറ്റിംഗും നിര്‍വഹിച്ച സിനിമയുടെ പ്രദര്‍ശനവും നടന്നു.
വി.പി സതീശന്‍, പി.കെ. പ്രിയേഷ്‌കുമാര്‍, യുനുസ് മുസല്യാരകത്ത്, കെ.വി. ഷാജി, എ. സുബാഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
Mobile phone film making workshop organized at kozhikkod