കക്കട്ടില്‍ : കക്കട്ടില്‍ മാതാവിനോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ച നിലയില്‍. അരൂര്‍ ഒതയോത്ത് റിയാസിന്റെ മകള്‍ 47 ദിവസം മാത്രം പ്രായമായ നൂറ ഫാത്തിമയാണ് മരിച്ചത്. കക്കട്ടിലെ പൊയോല്‍ മുക്കിലെ മാതാവിന്റെ വീട്ടില്‍ വെച്ചാണ്

സംഭവം.
ഇന്ന് രാവിലെ 9.30 ഓടെ മൂത്ത മകള്‍ നോക്കിയപ്പോഴാണ് ഉറങ്ങിക്കിടക്കുകയായിരുന്ന മാതാവിന്റെ അടുത്ത് ചലനമറ്റ് ശരീരം തണുത്ത നിലയില്‍ കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്നലെ രാത്രി നിര്‍ത്താതെ കരഞ്ഞ കുട്ടി ഇന്ന് പുലര്‍ച്ചെ രണ്ട് മണി വരെ മുലപ്പാല്‍ കുടിച്ചിരുന്നതായും രാത്രി ഉറങ്ങാത്തതിനാല്‍ മാതാവിനോട് ഉറങ്ങിപോവുകയായിരുന്നു വെന്നാണ് ബന്ധുകള്‍ പറയുന്നത്. മരണകാരണം വ്യക്തമായിട്ടില്ല.
കുറ്റ്യാടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദ്ദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
A one and a half month old baby found dead while sleeping