പേരാമ്പ്ര : പേരാമ്പ്രയില്‍ ഹോട്ടലില്‍ ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഹോട്ടല്‍ അടപ്പിച്ചു.
ബൈപാസ് റോഡിലെ ഹോട്ടല്‍ തറവാട് വനിത മെസില്‍ നിന്നും വാങ്ങിയ ബിരിയാണിയില്‍ പുഴുവിനെ ലഭിക്കുകയായിരുന്നു.
ഹോട്ടലിലെത്തിയ പന്നികോട്ടൂരിലെ രണ്ട് യുവതികള്‍ വാങ്ങിയ ബിരിയാണിയിലാണ് പുഴുക്കളെ കണ്ടത്. ഇവര്‍ ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയും വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഹോട്ടലിലെത്തി പരിശോധന നടത്തുകയും ഹോട്ടല്‍ തത്ക്കാലത്തേക്ക് അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
യുവതികള്‍ക്ക് പണം നല്‍കി സംഭവം പരാതി നല്‍കാതെ ഹോട്ടല്‍ അധികൃതര്‍ ഒതുക്കിത്തീര്‍ത്തതായി പരക്കെ ആക്ഷേപം.
യുവതികള്‍ ബിരിയാണിയിലെ പുഴുവിന്റെ വീഡിയോ പകര്‍ത്തിയിരുന്നു. പുഴു നിറഞ്ഞ ബിരിയാണിയുടെ വീഡിയോയും ഹോട്ടല്‍ നടത്തിപ്പുകാര്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.
Worms in biriyani at perambra hotel; hotel closed