പേരാമ്പ്ര: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പേരാമ്പ്ര യൂണിറ്റ് ഹെല്‍ത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കുള്ള യാത്രയയപ്പും പുതുതായി ചാര്‍ജ് എടുത്ത എച്ച്‌ഐക്ക് സ്വീകരണവും, സുരക്ഷ പദ്ധതിയെ സര്‍ട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു.
മലബാര്‍ ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടി സംസ്ഥാന വൈസ് പ്രസിഡണ്ട് സുഗുണന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എം.എം ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സുരക്ഷാ പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണം പേരാമ്പ്രയില്‍ പുതുതായി ചാര്‍ജെടുത്ത എച്ച്.കെ സന്തോഷ് കാരയാടിന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു
.തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്ന് സ്ഥലം മാറിപ്പോകുന്ന എച്ച്‌ഐ ശരത് കുമാറിനും പുതുതായി ചാര്‍ജെടുത്ത എച്ച്‌ഐ സന്തോഷ് കാരയാടിനും ഉപഹാരം നല്‍കി ആദരിച്ചു.സിദിഖ് കൊയിലാണ്ടി സുരക്ഷാ പദ്ധതി വിശദീകരിച്ചു. സംഘടനാശികരണം പവിത്രം കുറ്റ്യാടി നിര്‍വഹിച്ചു. അംഗങ്ങള്‍ക്കുള്ള ഗിഫ്റ്റ് വിതരണം ജില്ലാ ട്രഷറര്‍ ബഷീര്‍ നിര്‍വഹിച്ചു.
ജെ.എച്ച്‌ഐ അസീസ് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജില്ലാ ജോ: സെക്രട്ടറി സലാം പേരാമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങിന് ശ്രീജിത്ത് നന്ദിയും പറഞ്ഞു.
Safety plan certificate distribution and send-off