പേരാമ്പ്ര: കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ പേരാമ്പ്ര ഏരിയ ജനറല്‍ബോഡി യോഗം സംഘടിപ്പിച്ചു. കെപിപിഎ ഏരിയ ജനറല്‍ബോഡി യോഗം ജില്ലാ പ്രസിഡണ്ട് മെഹമൂദ് മൂടാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.സി ഉഷ അധ്യക്ഷത വഹിച്ചു.
പേരാമ്പ്ര ഏരിയകളിലെ സ്വകാര്യ ഫാര്‍മസികളിലെയും ഹോസ്പിറ്റലുകളിലെയും മറ്റ് മെഡിക്കല്‍ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന ഫാര്‍മസിസ്റ്റുകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം ഉറപ്പാക്കണമെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ പേരാമ്പ്ര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

പലതവണ അധികാരികള്‍ മുഖേന ആവശ്യപ്പെട്ടിട്ടും ഇപ്പോഴും ചില സ്ഥാപനങ്ങള്‍ ഫാര്‍മസിസ്റ്റിന് മിനിമം വേതനം നല്‍കാത്തത് നീതീകരിക്കാന്‍ ആവില്ലെന്നും അതു ലഭിക്കാനുള്ള പ്രയത്‌നങ്ങള്‍ തുടരുമെന്നും സംഘടന ഭാരവാഹികള്‍ പറഞ്ഞു.
ഏരിയ സെക്രട്ടറി പി.കെ രാജീവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ്.ഡി സലീഷ് കുമാര്‍, എ.കെ റനീഷ്, എം.വി പ്രേംനാഥ്, പി.കെ രജിഷ തുടങ്ങിയവര്‍ സംസാരിച്ചു.
Minimum wage should be ensured for pharmacists; KPPA