നൊച്ചാട്: ഏപ്രില്‍ 20 മുതല്‍ 26 വരെ നൊച്ചാട് പഞ്ചായത്തില്‍ ജനകീയമായി സംഘടിപ്പിച്ച ഒരുമയുടെ മഹോത്സവമായ നൊച്ചാട് ഫെസ്റ്റിലെ നറുക്കെടുപ്പ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
നൊച്ചാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍ ശാരദ സമ്മാനദാനം നിര്‍വ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശോഭന വൈശാഖ് അധ്യക്ഷത വഹിച്ചു.

ഒരാഴ്ച നീണ്ടു നിന്ന ഫെസ്റ്റ് ആഘോഷങ്ങള്‍ക്ക് സമ്മാനകൂപ്പണ്‍ ഉപയോഗിച്ചാണ് ജനകീയ ഫണ്ട് സമാഹരണം നടത്തിയിരുന്നത്. സമ്മാനകൂപ്പണ്‍ നറുക്കെടുപ്പ് വിജയികള്‍ക്ക് വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, എല്‍ഇഡി ടെലിവിഷന്‍ എന്നിവ സമ്മാനമായി നല്കി.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിന്ദു അമ്പാളി, ഷിജി കൊട്ടാരക്കല്‍, സുമേഷ് തീരുവോത്ത്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എസ്.കെ.അസ്സയിനാര്‍, പി.എം.പ്രകാശന്‍, അഡ്വ.കെ.കെ.രാജന്‍, എം.കുഞ്ഞിരാമനുണ്ണി, വത്സന്‍ എടക്കോടന്‍, കെ.പി. ആലിക്കുട്ടി, സജീവന്‍ കൊയിലോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
വി.എം.മനോജ് സ്വാഗതം പറഞ്ഞ ചടങ്ങിന് എം.സിന്ധു നന്ദിയും പറഞ്ഞു.
Nochad Fest prize distribution ceremony held