പേരാമ്പ്ര : പേരാമ്പ്രയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിച്ചു. ഇന്ന് രാത്രി 8.45 ഓടെ പേരാമ്പ്ര ടെലഫോണ്‍ സബ് ഡിവിഷണല്‍ ഓഫീസിന് മുന്നിലാണ് അപകടം.
പേരാമ്പ്രയില്‍ നിന്നും മേപ്പയ്യൂര്‍ ഭാഗത്തേക്ക് പോകുന്ന കെഎല്‍ 77 സി 7776 സ്വിഫ്റ്റ് കാറും പേരാമ്പ്ര ഭാഗത്തേക്ക് വരുന്ന കെഎല്‍ 58 എ 9950 മാരുതി ആള്‍ട്ടോ കാറും തമ്മിലിടിച്ചാണ് അപകടം .ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെ മുന്‍ഭാഗം തകരുകയും ആള്‍ട്ടോ കാര്‍ വട്ടം തിരിഞ്ഞ് നില്‍ക്കുകയും ചെയ്തു.

പരുക്കേറ്റ ആള്‍ട്ടോ കാര്‍ ഡ്രൈവര്‍ പേരാമ്പ്ര പാറാട്ടുപാറ തൈക്കണ്ടി ഷൈജു (40) വിനെ പേരാമ്പ്ര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.
Car accident in Perambra