പേരാമ്പ്ര: പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ സ്ഥാനമേറ്റു. ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ലയണ്‍ ഡോക്ടര്‍ പി.സുധീര്‍, പി. എം.ജെ എഫ്, ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി പുതിയ ഭാരവാഹികളായി. ക്ലബ്ബ് പ്രസിഡന്റ് ഏ.കെ.മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു.
വി. കണാരന്‍ ചെറുവണ്ണൂര്‍ പ്രസിഡണ്ടായും, രാജന്‍ കുട്ടബത്ത്, കെ.എം ജയമോഹന്‍ വൈസ്പ്രസിഡണ്ടുമാരായും, സജിത് ബി നായര്‍ സെക്രട്ടിയായും, സദാനന്ദന്‍ കോറോത്ത് ജോയിന്‍് സെക്രട്ടറിയായും, പി.ഡി അജിത് കുമാര്‍ ട്രഷററായും, മെമ്പര്‍ഷിപ്പ് കമ്മിറ്റി ചെയര്‍ പോഴ്‌സണ്‍ എ.കെ.മുരളീധരന്‍, സര്‍വ്വീസ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സഹദേവന്‍ കിഴക്കെയില്‍, മാര്‍ക്കറ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം പി.കെ അഹമ്മദ് കുട്ടി , എല്‍സിഐഎഫ് കോഡിനേറ്ററായും, ജിഎസ് ഷൈജു, ഡോക്ടര്‍ മുഹമ്മദ് അഷ്‌റഫ് ,പ്രമോദ് , എംസി രാധാകൃഷ്ണന്‍, ജീവി പ്രമോദ്, സുധീഷ് തൊടുവയില്‍ തുടങ്ങിയവര്‍ ഡയരക്ടര്‍ മാരായും സ്ഥാനമേറ്റു.

ഡോ:കെ.പി.സോമനാഥന്‍, എം ബാലകൃഷ്ണന്‍ , പി.വി. മോഹന്‍ദാസ്, ടി.കെ. ഗീരിഷ്, കെ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി കണാരന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സദാനന്ദന്‍ കോറോത്ത് നന്ദിയും പറഞ്ഞു.
Perambra Town Lions Club office bearers take office