കടിയങ്ങാട്: മുതുവണ്ണാച്ചയില്‍ വീടിന്റെ മതിലിടിഞ്ഞ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. ഇന്നലെ രാത്രി 8 മണിയോടെ ഉണ്ടായ ശക്തമായ മഴയിലാണ് മതിലിടിഞ്ഞത്. കുന്നത്ത് ഗിരീഷിന്റെ മകന്‍ അഭിന്‍ലാല്‍ (16) നാണ് പരിക്കേറ്റത്.
വീടിന്റെ മുറ്റത്ത് രാത്രി വെള്ളമെടുക്കാന്‍ പോയതിനിടയില്‍ സമീപത്തെ വീടിന്റെ മതില്‍ ഇടിഞ്ഞ് അഭിന്‍ലാലിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.

11 അടിയോളം ഉയരമുള്ള മതിലാണ് മഴയത്ത് നിലം പതിച്ചത്. കാലിന് സാരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിയെ ഉടന്‍ തൊട്ടില്‍പ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഷീന്‍ കല്ല് ഉപയോഗിച്ച് നിര്‍മ്മിച്ച മതിലാണ് കുട്ടിയുടെ കാലിലേക്ക് പതിച്ചത്. കാലിന് സാരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
കുട്ടി സുഖം പ്രാപിച്ച് വരുന്നു. വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് പരുക്കേറ്റ അഭിന്‍ലാല്‍.
Student injured after house wall collapses.