കാരയാട്: ഐഎന്‍ടിയുസി പേരാമ്പ്ര നിയോജക മണ്ഡലം കേമ്പ് എക്‌സിക്യൂട്ടിവ് സംഘടിപ്പിച്ചു. കാരയാട് തറമ്മല്‍ അങ്ങാടിയില്‍ വെച്ച് നടന്ന പരിപാടി ചാണ്ടി ഉമ്മന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര കേരള. സര്‍ക്കാറുകള്‍ ജനവിരുദ്ധ നയം നടപ്പാക്കുന്നതില്‍ മല്‍സരിക്കുകയാണെന്നും, കേന്ദ്രം ബഹുരാഷ്ട്ര കുത്തകള്‍ക്ക് രാജ്യത്തെ പണയം വെക്കുമ്പോള്‍ അവര്‍ക്ക് കൂഴലുത്ത് നടത്തുന്ന നയമാണ് കേരള സര്‍ക്കാറുംകൈ കൊള്ളുന്നത് ഇതിനെതിരെ ശക്തമായ ജനവികാരം ഉയര്‍ത്താന്‍ ഐ എന്‍ ടി യു സി യെ പോലുള്ള ട്രേഡ് യുനിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് കഴിയണമെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. ഷാജു പൊന്‍ പാറ അധ്യക്ഷത വഹിച്ചു. ഐഎന്‍ ടി യുസി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് അംഗം വി.പി ദുല്‍ഖിഫില്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പി.കെ രാഗേഷ്, ഐ.എന്‍ടിയൂസി ജില്ലാ സെക്രട്ടറിമാരയ വി.വി ദിനേശ്, ടി. ശ്രീനിവാസന്‍, യു.സി സൗമ്യ , പി് രാജീവ്, കെ.പി രാമചന്ദ്രന്‍ ,യൂസഫ് കുറ്റിക്കണ്ടി, ശശി ഊട്ടേരി , സി.രാമദാസ്, ശ്രീധരന്‍ കണ്ണമ്പത്ത്, മുഹമ്മദ് എടച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു
INTUC Perambra Constituency Camp Executive at karayad