പേരാമ്പ്ര: വി. ദക്ഷിണാമൂര്‍ത്തി ദൃശ്യമാധ്യമ ശ്രേഷ്ഠപുരസ്‌കാരത്തിന് അര്‍ഹനായ ട്രൂവിഷന്‍ അസോസിയേറ്റ് എഡിറ്റര്‍ ദേവരാജ് കന്നാട്ടിക്ക് ദിയാ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ ആദരം. പേരാമ്പ്ര ദിയ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ നടന്ന ചടങ്ങില്‍ ഷോറും ഡയറക്ടര്‍മാരായ എം.സി. അബ്ദുള്‍ ജലീല്‍, യു.കെ. വൈഷ്ണവ് എന്നിവര്‍ ചേര്‍ന്ന് ഉപഹാര സമര്‍പ്പണം നടത്തി.
കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് & കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്റെ ഉപദേശക സമിതി ഉപാധ്യക്ഷന്‍ ആയിരുന്ന സംഗീതജ്ഞനും സംഗീത സംവിധായകനുമായിരുന്ന വി. ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ സ്മരണാര്‍ത്ഥം കലാനിധി ട്രസ്റ്റ് ഏര്‍പ്പെടുത്തിയതാണ് ദക്ഷിണാമൂര്‍ത്തി മാധ്യമ പുരസ്‌കാരം.

മാധ്യമ രംഗത്തെ കഴിഞ്ഞ 18 വര്‍ഷക്കാലത്തെ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം. മാധ്യമ പ്രവര്‍ത്തകരുടെ ട്രേഡ് യൂണിയന്‍ സംഘടനയായ ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ (ഐആര്‍എംയു) സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ദേവരാജ് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായും മെട്രോ വാര്‍ത്ത, മംഗളം എന്നീ ദിനപത്രങ്ങളില്‍ ലേഖകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കഴിഞ്ഞ 11 വര്‍ഷമായി ട്രൂവിഷനിലൂടെ ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് സജീവ സാന്നിധ്യമാണ്. രണ്ട് തവണ പേരാമ്പ്ര പ്രസ് ക്ലബിന്റെ സെക്രട്ടറി സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ജൂലൈ 20 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
The honor of gold at perambra