നടുവണ്ണൂര്‍: വാകയാട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥിക്കാണ് ക്രൂരമായ മര്‍ദ്ധനമേറ്റത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്നാണ് മര്‍ദ്ധിച്ചതെന്നാണ് പരാതി.
ശരീരത്തിലാകമാനം മര്‍ദ്ധനമേറ്റ പാടുണ്ട്. നാഭിയ്ക്ക് ചവിട്ടേറ്റതായും പറയുന്നു. വിദ്യാര്‍ത്ഥി സ്‌കൂള്‍ പ്രിന്‍സിപ്പാളിന് നല്‍കിയ പരാതി ബാലുശേരി പൊലീസിന് കൈമാറി. പൊലീസ് വിദ്യാര്‍ത്ഥികളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ പോസ്റ്റിടരുതെന്നാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പറയുന്നതുപോലെ കേള്‍ക്കാന്‍ തയ്യാറാകാത്ത വിദ്യാര്‍ത്ഥികളെ സംഘടിതമായി അക്രമിക്കുന്നത് പതിവാണ്. കഴിഞ്ഞ വര്‍ഷവും ഈ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ധനമേറ്റ സംഭവമുണ്ടായിട്ടുണ്ട്.
It has been reported that senior students beat a plus one student